മജ്ലിസ് ഖത്തര്‍ ഫിഫ ജനറല്‍ സെക്രട്ടറി സന്ദര്‍ശിച്ചു
text_fieldsദോഹ: ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ്ലെഗസി മോസ്ക്കോയില്‍ ഒരുക്കിയ മജ്ലിസ് ഖത്തര്‍ ഫിഫ ജനറല്‍ സെക്രട്ടറി ഫാത്തിമ സമൂറ സന്ദര്‍ശിച്ചു. 2022 ലോകകപ്പിനെ വരവേല്ക്കുന്നതിെൻറ ഭാഗമായാണ് മജ്ലിസ് സംഘടിപ്പിച്ചത്. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറില്‍ ഫുട്ബോള്‍ ആസ്വാദകര്‍ക്കായി ഒരുക്കുന്ന വിസ്മയങ്ങളുടെ ചെറുപതിപ്പാണ് മജ്ലിസ് ഖത്തര്‍. 2022 ഫിഫ ലോകകപ്പിെൻറ ഒരുക്കങ്ങളും ഖത്തറില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരോടു സംഘാടകർ വിശദീകരിച്ചു. ഒരു ദിവസം ഒന്നിലധികം മത്സരങ്ങള്‍ നേരിട്ടു കാണാനുള്ള അവസരം ഉള്‍പ്പടെ നിരവധി പ്രത്യേകതകളോടെയും സവിശേഷതകളോടെയുമാണ് ഖത്തര്‍ ലോകകപ്പ് ഒരുക്കുന്നത്. ഫുട്ബോള്‍ എന്ന ഒരുതലത്തില്‍ മാത്രമല്ല. മറ്റു ഘടകങ്ങളുടെ കാര്യത്തിലും ഖത്തര്‍ ലോകകപ്പ് സവിശേഷമാകുമെന്ന് ഫാത്തിമ സമൂറ പറഞ്ഞു.
മോസ്കോയിലെ ഗോര്‍ക്കി പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഇതി നകം 25,000ത്തിലേറെ ഫുട്ബോള്‍ ആസ്വാദകരാണ് പങ്കെടുത്തത്.
ഏഴിന് തുടങ്ങിയ പ്രചാരണ പരിപാടികള്‍ ഫൈനല്‍ നടക്കുന്ന 15ന് സമാപിക്കും. ഫുട്ബോള്‍ പ്രേമികളില്‍നിന്ന് വൻപ്രതികരണമാണ് ലഭിക്കുന്നതെന്ന് സുപ്രീംകമ്മിറ്റി കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫത്മ അല്‍ നുഐമി പറഞ്ഞു. ഖത്തറിെൻറ സംസ്കാരവും പൈതൃകവും പ്രകടമാകുന്നതാണ് മജ്ലിസ് ഖത്തറിലെ പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
