മജ്ലിസ് പൊതുപരീക്ഷ: ഖത്തറിലെ മദ്റസകൾക്ക് മികച്ച വിജയം
text_fieldsദോഹ: മജ്ലിസുതഅലീമുൽ ഇസ്ലാമി കേരള നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഖത്തറിലെ നാല് മദ്റസകളും മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 233 വിദ്യാർഥികളിൽ 228 പേർ വിജയിച്ചു (98 ശതമാനം). ആകെ 150 വിദ്യാർഥികൾ എ പ്ലസും 51 വിദ്യാർഥികൾ എയും നേടി മുൻനിരയിലെത്തി. അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ, അൽ മദ്റസ അൽ ഇസ്ലാമിയ അൽ ഖോർ, അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളേഴ്സ് മൈദർ എന്നിവ നൂറുശതമാനം വിജയം നേടി.
ആഇദ ശംസു, ആഇശ റന, തമീം മുഹമ്മദ്, സഹ്ല മുനീർ (ദോഹ മദ്റസ), ഫാത്തിമ നെബ, ഷാസിയ വി.പി, ഷെസ ഫാത്തിമ, ഷിഫ്ന മുഹമ്മദ് (ശാന്തിനികേതൻ മദ്റസ) എന്നീ വിദ്യാർഥികൾ മുഴുവൻ മാർക്കും (350/350) നേടി ഒന്നാമതെത്തി. അഹ്മദ് ഫൗസാൻ അസ്ഹർ അലി, മുഹമദ് യാസിർ, റിസ സമീർ, ഷദ മൻസൂർ (ശാന്തിനികേതൻ), ആഇശ അമൽ (സ്കോളേഴ്സ്), ഹിബ മുസ്തഫ, മിൻഹ മുനീർ, റസാൻ ഗഫൂർ (ദോഹ) എന്നിവർ ഒരു മാർക്ക് നഷ്ടത്തിൽ (349 / 350) രണ്ടാം സ്ഥാനത്തും എത്തി. ഹനാൻ അൻവർ, ഹിബ ഫാത്വിമ, സയ്യാൻ ഇലാഹി (ദോഹ മദ്റസ), അമൻ ഷുക്കൂർ, ലയ്യിന, രിദാ അബ്ദുൽ റഷീദ്, സുമയ്യ ഫൈസൽ അബൂബക്കർ (ശാന്തിനികേതൻ) എന്നിവർ രണ്ട് മാർക്ക് നഷ്ടത്തിൽ (348/ 350) മൂന്നാം സ്ഥാനത്തുമെത്തി.
മജ്ലിസിെൻറ കേരളത്തിലെയും മിഡിൽ ഈസ്റ്റിലെയും മുഴുവൻ സ്ഥാപനങ്ങളിൽ നിന്നുമായി ഏറ്റവും കൂടുതൽ എ പ്ലസ് നേടി എന്ന ബഹുമതി വക്റ മദ്റസ കരസ്ഥമാക്കി.ഓൺലൈൻ പരീക്ഷയായതിനാൽ മജ്ലിസ് ഇത്തവണ റാങ്കിങ് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

