വനിതകൾക്കായി മെജസ്റ്റിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമെജസ്റ്റിക് മലപ്പുറം റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് വനിതകൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മെജസ്റ്റിക് മലപ്പുറം) ആഭിമുഖ്യത്തിൽ വനിതകൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ക്യാമ്പ് മെജസ്റ്റിക് ഉപദേശകസമിതി ചെയർമാൻ അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ എംബസി അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട നന്ദിനി അബ്ബാഗൗനി, ആർ.ജെ. കവിത എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീദ് ഹംസ, മെജസ്റ്റിക് ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, ട്രഷറർ ജിതിൻ ചക്കൂത്ത്, വൈസ് പ്രസിഡന്റുമാരായ എ.സി. മുനീഷ്, സന്ദീപ് ഗോപിനാഥ്, ഷാഫി പാറക്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശീതൾ പ്രസാദ് സ്വാഗതവും ആര്യ പ്രദീപ് നന്ദിയും പറഞ്ഞു.
നൗഫിറ ഹുസൈൻ, റഫീന മജീദ്, നസീമ ഷാഫി, ജാൻസി റാണി, സി.എ. സലാം, അഷറഫ് വാകയിൽ, ആഷിഖ് തിരൂർ, സാബിർ മുഹമ്മദ്, സുജീർ മാറഞ്ചേരി, അബ്ദുൽ ഷഫീഖ്, അലി ഹസൻ എന്നിവർ നേതൃത്വം നൽകി.

