Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മെ​യ്‍ഡ് ഇ​ൻ ഇ​ന്ത്യ’...

‘മെ​യ്‍ഡ് ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം നടത്താൻ ആലോചന ^അംബാസഡർ

text_fields
bookmark_border
‘മെ​യ്‍ഡ് ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം നടത്താൻ ആലോചന ^അംബാസഡർ
cancel

ദോ​ഹ: ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തുകയെന്ന ലക്ഷ്യവുമായി ഖ​ത്ത​റി​ൽ ‘മെ​യ്‍ഡ് ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കാൻ ആലോചനയുണ്ടെന്ന്​ ഇന്ത്യൻ അംബാസഡർ പി. കുമരൻ പറഞ്ഞു. അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ^ഖ​ത്ത​ർ സാം​സ്കാ​രി​ക വ​ർ​ഷ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന പശ്​ചാത്തലത്തിലാണിത്​. ഇ​ന്ത്യ​ൻ ബി​സി​ന​സ് പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ലും(​ഐ​ബി​പി​സി) കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി​യും(​സി​ഐ​ഐ) സം​ഘ​ടി​പ്പി​ച്ച ട്രേ​ഡ് ഡെ​ലി​ഗേ​ഷ​ൻ നെ​റ്റ്​വ​ർ​ക്കി​ങ് പ​രി​പാ​ടി​യി​ൽ സംസാരിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘ബി​ഗ്5 ഖ​ത്ത​ർ’ നിർമാണ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ ഉ​ൽ​പന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യി ‘മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​തി​നു ക​ഴി​ഞ്ഞി​ല്ല. സി​ഐ​ഐ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടോ, മൂ​ന്നോ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ലോ, അ​ടു​ത്ത വ​ർ​ഷ​മോ ‘മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ’ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യുമെന്നും അംബാസഡർ പറഞ്ഞു.


ഖ​ത്ത​റി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് മി​ക​ച്ച അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്​. ഇ​ന്ത്യ​യി​ൽ നി​ന്ന്​ ഖ​ത്ത​റി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 87ശതമാനം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഖ​ത്ത​റി​ലെ വിവിധ നി​യ​മ​ങ്ങ​ളി​ൽ വ​ലി​യ പ​രി​ഷ്ക്കാ​ര​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഇ​ത്ത​രം നി​യ​മ പ​രി​ഷ്​കാ​ര​ങ്ങ​ൾ ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇന്ത്യക്ക്​ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ബി​പി​സി പ്ര​സി​ഡ​ൻറ്​ കെ.​എം. വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മി​ത് മ​ൽ​ഹോ​ത്ര, സി​ഐ​ഐ ഗ​ൾ​ഫ്, മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത ആ​ഫ്രി​ക്ക ഡ​യ​റ​ക്ട​ർ ഹ​രി​ദാ​സ് പ​ന്തീ​ര​ടി എന്നിവർ പരിപാടിയിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsmaid in india
News Summary - maid in india-qatar-qatar news
Next Story