ദോഹ: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളറിയുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അദ്ദേഹവുമായി ഫോൺ സംഭാഷണം നടത്തി. രോഗാവസ്ഥയിൽ നിന്നും ഉടൻ തന്നെ മോചനം ലഭിക്കട്ടെയെന്നും ആരോഗ്യത്തോടെ തിരികെയെത്തെട്ടെയെന്നും അമീർ അദ്ദേഹത്തിനെ അറിയിക്കുകയും ആശംസിക്കുകയും ചെയ്തു.
82കാരനായ മഹ്മൂദ് അബ്ബാസിനെ കഴിഞ്ഞ ദിവസമാണ് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ കാരണം റാമല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയാണെന്നും എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഫലസ്തീൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.