മഹാസീൽ ഫെസ്റ്റിന് തുടക്കം
text_fieldsകതാറയിൽ ആരംഭിച്ച മഹാസീൽ ഫെസ്റ്റിൽനിന്ന്
ദോഹ: പച്ചക്കറികളും പൂക്കളും ചെടികളുമായി കാർഷിക സമൃദ്ധിയുടെ ആഘോഷമായി കതാറയില മഹാസീൽ ഫെസ്റ്റിന് തുടക്കമായി. മുനിസിപ്പാലിറ്റി മന്ത്രാലയവും ഖത്തരി ഫാർമേഴ്സ് ഫോറവുമായി സഹകരിച്ച് നടക്കുന്ന എട്ടാമത് ഫെസ്റ്റിവൽ ഏപ്രിൽ 25 വരെ നീണ്ടുനിൽക്കും. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനവും വിൽപനയും.
വിവിധ പച്ചക്കറികൾ, തേൻ, ഈത്തപ്പഴം, മാംസം, മുട്ട, പഴവർഗങ്ങൾ വിവിധ കാർഷിക വിളകളും ചെടികളുമെല്ലാമായാണ് മഹാസീൽ ഫെസ്റ്റിന് തുടക്കം കുറിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രാദേശിക പങ്കാളികളുടെയും ഫാമുകളുടെയും എണ്ണം വർധിച്ചതായി സംഘാടക സമിതി ചെയർമാൻ സൽമാൻ അൽ നുഐമി പറഞ്ഞു. 31 പ്രാദേശിക ഫാമുകൾ, 10 നഴ്സറികൾ എന്നിവ പങ്കെടുക്കുന്നുണ്ട്. അലങ്കാരച്ചെടികളും തൈകളും വിൽക്കുന്ന 10 നഴ്സറികൾ, പാൽ, ഇറച്ചി, ജ്യൂസ് ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ പ്രാദേശിക കമ്പനികൾ എന്നിവയും മേളയുടെ ഭാഗമാണ്.
ഏറ്റവും ഗുണമേന്മയുള്ളതും പ്രാദേശിക കൃഷിയിടങ്ങളിൽനിന്ന് വിളവെടുക്കുന്നതുമായ ഉൽപന്നങ്ങളും വിഭവങ്ങളും വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നതാണ് മഹാസീൽ ഫെസ്റ്റിവലെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

