മദ്റസകൾ തലമുറകൾക്ക് ആത്മാഭിമനം നൽകുന്നതാവണം
text_fieldsഅൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വാർഷികാഘോഷം മിനിസ്ട്രി ഓഫ്
മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദോഗസ്ഥൻ ജബർ മുഹമ്മദ് സൈഫ് അൽ സുവൈദി
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മുസ്ലിം സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിനും സമുദായത്തിന്റെ അസ്തിത്വം തിരിച്ചു പിടിക്കുന്നതിനും ആത്മാഭിമാനത്തോടെ ജീവിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനും നിലകൊള്ളുന്ന ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് മദ്റസകളെന്ന് മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി മുൻ പ്രഫസറും ശാന്തപുരം ഇസ്ലാമിക് യൂനിവേഴ്സിറ്റി സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ആർ യൂസുഫ്. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ (സി.ഐ.സി) യുടെ കീഴിൽ 30 വർഷമായി വക്റ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പ്രവർത്തിക്കുന്ന അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വാർഷികാഘോഷം "തർഖിയ 2025" ൽ പങ്കെടുത്തു മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ തരം വിജ്ഞാനങ്ങളും ഇസ്ലാമിക വിജ്ഞാനീയങ്ങളായി പരിഗണിക്കുന്ന സംസ്കൃതിയാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. വിജ്ഞാനത്തെ മതപരമെന്നും ഭൗതികമെന്നുമുള്ള വിഭജനത്തെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിർവികാരതയോടെ ജീവിക്കുന്ന ഒരു തലമുറയെയല്ല നമുക്കാവശ്യം. ഗുണമേന്മയും സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രത്തെ കുറിച്ചും വർത്തമാനത്തെ കുറിച്ചും ചിന്തിക്കാൻ ശേഷിയുള്ളവരാകണം അവർ. നിലപാടുകളിൽ ഇസ്ലാമിക സംസ്കൃതി ഉയർത്തിപ്പിടിക്കുന്നതും ആത്മാഭിമാനത്തോടെ ഇസ്ലാമിനെ സമീപിക്കാൻ കഴിയുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയാണ് മദ്റസയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദോഗസ്ഥൻ ജബർ മുഹമ്മദ് സൈഫ് അൽ സുവൈദി പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ ആക്റ്റിങ് പ്രസിഡന്റ് റഹീം ഓമശ്ശേരി അധ്യക്ഷത വഹിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്മദ്, സി.ഐ.സി മദ്റസ വിഭാഗം മേധാവിയും ജനറൽ സെക്രട്ടറിയുമായ അർഷദ് .ഇ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീ. എം., പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി എന്നിവർ സംസാരിച്ചു. സി.ഐ.സി വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ മുഈനുദ്ധീൻ, അൽ മദ്റസ അൽ ഇസ്ലാമിയ വുകൈർ പ്രിൻസിപ്പൽ കെ.ടി. മുബാറക്, അൽ ഖോർ മദ്റസ പ്രിൻസിപ്പൽ മുജീബ് കൊടിയത്തൂർ, ജെറ്റ് കോ മാനേജർ അൻസാം, ലുലു ബ്രാഞ്ച് മാനേജർ അബ്ദുൽ മുഹൈമിൻ, ബ്രാഡ്മ ഡയറക്ടർ കെ.എൽ. ഹാഷിം, ദ ഗാർഡൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇസ്മാഈൽ, സാമൂഹിക പ്രവർത്തകൻ മുഹമ്മദലി എന്നിവർ സംബന്ധിച്ചു. മദ്റസ എഡ്യൂക്കേഷൻ ബോർഡ് കേരള നടത്തിയ ഈ വർഷത്തെ ഹിക്മ ടാലന്റു പരീക്ഷയിൽ സ്റ്റേറ്റ് ടോപ്പേർ ആയ അംന മറിയത്തിനുള്ള അവാർഡ് വിതരണം ചെയ്തു.
അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ പ്രിൻസിപ്പൽ ആദം എം.ടി. സ്വാഗതവും ജനറൽ കൺവീനർ അബ്ദുല്ല അഹ്മദ് കെ.ടി. നന്ദിയും പറഞ്ഞു. സെബ സൗദ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് വാർഷിക സംഗമത്തിൽ അവതരിപ്പിച്ചു.
വെൽകം ഡാൻസ്, ഹെറിറ്റേജ് റിഥം ഷോ, ട്രഡീഷണൽ മാർഷ്യൽ ഷോ, ഖവാലി, മെലഡി തീയേറ്റർ, തീം സോങ്, ടീൻസ് സ്പീച്, ദഫ് മുട്ട്, ഒപ്പന കോൽക്കളി, ചിത്രീകരണം, സംഘ ഗാനം, മ്യൂസിക്കൽ ഡ്രാമ തുടങ്ങിയ കലാപരിപാടികളും അരങേറി. പ്രോഗ്രാം കൺവീനർ ഡോ. സൽമാൻ, അസിസ്റ്റന്റ് കൺവീനർമാരായ നബീൽ ഓമശ്ശേരി, നിസാർ പി.വി., വൈസ് പ്രിൻസിപ്പൽ സാലിഹ് ശിവപുരം, ജാസിഫ് കെ., നിസാർ കെ.വി., ഫജ്റുദ്ധീൻ, അബ്ദുറഹ്മാൻ പി.പി., ജമീൽ ഫലാഹി, ശബ്ന ജവാദ്, ശബാന സാബിർ, ഷഹർബാൻ, ശബാന മഖ്ബൂൽ, ഉമൈബാൻ, മുഹ്സിന ഷരീഫ്, മുഹ്സിന സൽമാൻ, സൈനബ മുഹമ്മദലി, അലി കണ്ടാനത്ത്, സൽമാൻ ഉമർ, നജഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

