മദ്റസ ഉന്നത വിജയികളെ ആദരിച്ചു
text_fieldsമദ്റസ ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങിൽനിന്ന്
ദോഹ: 2024 -25 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിൽനിന്ന് അർധ വാർഷിക-വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെന്റും അധ്യാപകരും ആദരിച്ചു. പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
സീനിയർ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ. ഇബ്റാഹീം, സി.വി. അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ് ബോയ് ഹംദാൻ സ്വാഗതവും ഹെഡ് ഗേൾ സഫ്ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും വിവിധ വകുപ്പ് തലവന്മാരായ സി.കെ. അബ്ദുൽ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

