ഖത്തറിലും ഹാപ്പിനസ് നിറയുന്നു
text_fieldsദോഹ: ഖത്തറിലും ഇനി ഹാപ്പിനസ് നിറയും. പുതുവർഷം ഹാപ്പിയാക്കാനുള്ള ആ ഹാപ്പിനസ് സീക്രട്ട് ഇന്നുമുതൽ ഖത്തറിലും ലഭ്യം. മാധ്യമം കുടുംബം മാഗസിെൻറ ഹാപ്പിനസ് എഡിഷൻ 2021ആണ് ദോഹയിൽ വിതരണത്തിന് തയാറായിരിക്കുന്നത്. കഴിഞ്ഞ കാലത്തിെൻറ കാർമേഘങ്ങൾ നീങ്ങി സന്തോഷത്തിെൻറ പുതിയ പുലരികളിലേക്കുള്ള വഴികാട്ടി കൂടിയാണ് കുടുംബം മാഗസിെൻറ ഇരട്ടപ്പതിപ്പ്. ഫാമിലി ഷെഡ്യൂളർ എന്ന കൈപ്പുസ്തകവും ഒപ്പമുണ്ട്.
പത്ത് റിയാൽ ആണ് വില. അതിജീവനത്തിെൻറയും സന്തോഷത്തിെൻറയും പ്രതീക്ഷയുടെയും സന്തോഷക്കാലം കൂടിയാണ് ഈ പ്രത്യേക പതിപ്പ് വായനക്കാർക്കായി നൽകുന്നത്.സന്തോഷം കണ്ടെത്താനുള്ള ഹാപ്പിനസ് സീക്രട്ട്, ആരോഗ്യം നിലനിർത്താനുള്ള വഴികൾ, ഭക്ഷണം, ഫിറ്റ്നസ്, കുടുംബാരോഗ്യം എന്നിവയിലേക്കുള്ള വഴികൾ, സമ്പാദ്യം വർധിപ്പിക്കാനുള്ള ആശയങ്ങൾ, ഉപദേശനിർദേശങ്ങൾ, ബജറ്റ് പ്ലാനിങ്, സമ്പാദ്യശീലത്തിനുള്ള വഴികൾ, ചെലവ് ചുരുക്കലിനുള്ള വിദ്യകൾ തുടങ്ങിയവയും മാധ്യമം കുടുംബത്തിലുണ്ട്. 238 പേജുകളിലായി രണ്ടു വാല്യങ്ങളിലാണ് മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ സ്വന്തം ആരോഗ്യം മറന്ന് മറ്റുള്ളവർക്ക് തുണയായ ഖത്തറിലെ ആരോഗ്യപ്രവർത്തകർക്ക് പുതുവത്സര സമ്മാനമായി കുടുംബം മാഗസിൻ നൽകുന്ന പദ്ധതിയുമുണ്ട്. രാജ്യത്തെ മുൻനിര കുടിവെള്ള കമ്പനിയായ സഫ വാട്ടറുമായി സഹകരിച്ചാണ് 'ഗൾഫ്മാധ്യമം' ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്.ഫോൺ: 55373946, 66742974. കെട്ടിലും മട്ടിലും മനോഹരമായ 2021ലെ ഗൾഫ്മാധ്യമം കലണ്ടറും കൂടെ നൽകും.

