കുടുംബം ഹാപ്പിനസ് വർധിപ്പിച്ച് ഉയിരിെൻറ കാവലാളുകൾ
text_fieldsമാധ്യമം കുടുംബം മാഗസിൻ ഹാപ്പിനസ് എഡിഷെൻറ ഖത്തറിലെ പ്രകാശനം ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിയിൽ നിന്ന് സ്വീകരിച്ച് സഫ വാട്ടർ ചെയർമാൻ മുഹമ്മദ് അഷ്റഫ് നിർവഹിച്ചപ്പോൾ
ദോഹ: ഖത്തർ വിപണിയിലെത്തിയ മാധ്യമം കുടുംബം മാഗസിൻ ഹാപ്പിനസ് എഡിഷന് കൂടുതൽ ഹാപ്പിനസ് നൽകി ആരോഗ്യപ്രവർത്തകർ. ഉയിരിെൻറ കാവലാളുകൾക്ക് പുതുവത്സരസമ്മാനമായാണ് മാഗസിെൻറ ഇരട്ടപതിപ്പും കലണ്ടറും നൽകിയത്. രാജ്യത്തെ മുൻനിര കുടിവെള്ള കമ്പനിയായ സഫ വാട്ടറുമായി സഹകരിച്ചാണ് പദ്ധതി. 'ഗൾഫ്മാധ്യമം' ഓഫിസിൽ നടന്ന ചടങ്ങിൽ മാഗസിെൻറ ഖത്തറിലെ പ്രകാശനവും നടന്നു.
ഗൾഫ്മാധ്യമം-മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. സഫ വാട്ടർ ചെയർമാൻ മുഹമ്മദ് അഷ്റഫ്, റഹീം ഓമശ്ശേരിയിൽ നിന്ന് സ്വീകരിച്ച് മാഗസിൻ പ്രകാശനം ചെയ്തു. കോവിഡിനിടയിൽ സ്വന്തം ആരോഗ്യം മറന്ന് മറ്റുള്ളവർക്ക് തുണയായ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ഗൾഫ്മാധ്യമത്തെ മുഹമ്മദ് അഷ്റഫ് അഭിനന്ദിച്ചു.
ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർന്നും അദ്ദേഹം പിന്തുണ അറിയിച്ചു. നഴ്സിങ് സംഘടനയായ യുനീഖിനുള്ള മാഗസിൻ ഉപഹാരം ജോയൻറ് ട്രഷറർ സ്മിത, ബിജോ, ഹിലാൽ എന്നിവർ ഡോ. അബ് ദുൽ അസീസ് പാലോടിൽ നിന്ന് ഏറ്റുവാങ്ങി. ഫിൻക്യു നഴ്സിങ് സംഘടനയുടെ പ്രസിഡൻറ് ബിജോയ് ചാക്കോക്ക് ഗൾഫ്മാധ്യമം -മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ നാസർ ആലുവ, അഡ്വ. മുഹമ്മദ് ഇക്ബാൽ എന്നിവർ ഉപഹാരം നൽകി.കൾച്ചറൽ ഫോറം വനിതാവിഭാഗമായ നടുമുറ്റം ചീഫ് കോഓഡിേനറ്റർ ആബിദ, നുഫൈസ എന്നിവർക്ക് എ.ആർ. അബ്ദുൽ ഗഫൂർ ഉപഹാരം കൈമാറി. ഫിൻക്യു ഭാരവാഹികളായ ശാലിനി പോൾ, സിജോ, അജ്മൽ, യുനീഖിൻെറ ലുത്ഫി കലമ്പൻ എന്നിവർ പങ്കെടുത്തു. അക്കൗണ്ട്സ് ഹെഡ് പി. അമീർ അലി നേതൃത്വം നൽകി. ബ്യൂറോ ചീഫ് ഒ. മുസ്തഫ സ്വാഗതവും മാർക്കറ്റിങ് ആൻഡ് അഡ്മിൻ മാനേജർ ആർ.വി മുഹമ്മദ് റഫീക്ക് നന്ദിയും പറഞ്ഞു.
ഖത്തറിന് കൂടുതൽ ഹാപ്പിനസ് നൽകുകയെന്ന ലക്ഷ്യവുമായാണ് കുടുംബം മാഗസിെൻറ ഹാപ്പിനസ് എഡിഷൻ 2021 ദോഹയിൽ വിൽപന തുടരുന്നത്. അതിജീവനത്തിെൻറയും സന്തോഷത്തിെൻറയും പ്രതീക്ഷയുടെയും സന്തോഷക്കാലം കൂടിയാണ് ഈ പ്രത്യേക പതിപ്പ് വായനക്കാർക്കായി നൽകുന്നത്. ഹാപ്പിനസ് സീക്രട്ട്, ആരോഗ്യം നിലനിർത്താനുള്ള വഴികൾ, ഭക്ഷണം, ഫിറ്റ്നസ്, കുടുംബാരോഗ്യം എന്നിവയിലേക്കുള്ള വഴികൾ, സമ്പാദ്യം വർധിപ്പിക്കാനുള്ള ആശയങ്ങൾ, ഉപദേശനിർദേശങ്ങൾ, ബജറ്റ് പ്ലാനിങ്, സമ്പാദ്യശീലത്തിനുള്ള വഴികൾ, ചെലവ് ചുരുക്കലിനുള്ള വിദ്യകൾ തുടങ്ങിയവയും മാഗസിനിലുണ്ട്. 238 പേജുകളിലായി രണ്ടു വാല്യങ്ങളിലാണ് മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്.
ഫാമിലി ഷെഡ്യൂളർ എന്ന കൈപുസ്തകവും ഒപ്പമുണ്ട്. പത്ത് റിയാൽ ആണ് വില. ഫോൺ: 55373946, 66742974.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.