സ്നേഹകേരളം തിരിച്ചുപിടിക്കാനുള്ള ഉദ്യമങ്ങൾ ശ്ലാഘനീയം -മധുസൂദനൻ എം.എൽ.എ
text_fieldsദോഹ: രാജ്യത്തു നടക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷം ഭീതിപ്പെടുത്തുന്നതാണെന്നും സ്നേഹകേരളം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ശ്ലാഘനീയവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്നും പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ പറഞ്ഞു.
ഐ.സി.എഫ് ദോഹ സെൻട്രൽ സംഘടിപ്പിച്ച ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘സ്നേഹകേരളം , പ്രവാസത്തിന്റെ കരുതൽ' എന്ന ശീർഷകത്തിൽ പ്രവാസലോകത്ത് ഐ.സി.എഫ് സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് സംഗമം.
രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതും പരസ്പര ശത്രുത വളർത്തുന്നതും ചെറിയൊരു ന്യൂനപക്ഷം മാത്രമാണെന്നും ഇത്തരക്കാർ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതിനെതിരെ നാം ജാഗ്രത പാലിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ രിസാല വാരിക എഡിറ്റർ മുഹമ്മദലി കിനാലൂർ പറഞ്ഞു. ലോകകേരള സഭ അംഗം അബ്ദുൽറഊഫ് കൊണ്ടോട്ടി, അടയാളം ഖത്തർ പ്രതിനിധി പ്രദോഷ്, കഫീൽ പുത്തമ്പള്ളി, ഇൻകാസ് പ്രതിനിധി ഡേവിസ് എടശ്ശേരി എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ദോഹ സെൻട്രൽ ഫിനാൻസ് സെക്രട്ടറി സിദ്ധീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡൻറ് പറവണ്ണ അബ്ദുൽറസാഖ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ഹാരിസ് മൂടാടി സ്വാഗതവും വഹാബ് സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

