Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇതാ, കോവിഡിനെ...

ഇതാ, കോവിഡിനെ പടികടത്തിയ മധുവിൻെറ കഥ

text_fields
bookmark_border
ഇതാ, കോവിഡിനെ പടികടത്തിയ മധുവിൻെറ കഥ
cancel

ദോഹ: ലോകത്തെ മുഴുവൻ കീഴ്​പ്പെടുത്തുന്ന കോവിഡ്​ രോഗത്തിൽ നിന്ന്​ മുക്​തി നേടിയ ആലുപ്പുഴക്കാരൻ മധു പറയുന്നു, നിതാന്തജാഗ്രതയും കൃത്യസമയത്തെ ചികിൽസയുമുണ്ടെങ്കിൽ കോവിഡിനെ തോൽപിക്കാമെന്ന്​. മൂന്നുപരിശോധനകളും പൂർത്തിയായപ്പോൾ മൂന്നിലും 43കാരനായ മധുവിന്​ നെഗറ്റീവ്​. അങ്ങിനെ ജീവിതം വീണ്ടും പോസിറ്റീവ്​!.

ആലപ്പുഴ നൂറനാട് സ്വദേശിയും ഖത്തർ പ്രവാസിയുമായ മധു കോവിഡിനെ പടികടത്തിയപ്പോൾ നന്ദി പറയുന്നത്​ പ്രവാസികൾക്കടക്കം മികച്ച ചികിൽസ നൽകുന്ന ഖത്തർ ഭരണാധികാരികളോടാണ്​​. രോഗലക്ഷണം കണ്ട ഉടൻതന്നെ ചികിൽസ തേടുകയായിരുന്നു. തൊണ്ട വേദനയും ചുമയുമായിരുന്നു തുടക്കം. കാലാവസ്​ഥാമാറ്റത്തി​േൻറതായിരിക്കുമെന്ന്​ കരുതിയെങ്കിലും കുത്തിക്കുത്തിയുള്ള ചുമ കൂടിവന്നു. രാവിലെ കുറയുന്ന ചുമ രാത്രിയായാൽ അധികമാവും. അവധി കഴിഞ്ഞ്​ നാട്ടിൽ നിന്ന്​ ഖത്തറിൽ തിരിച്ചെത്തിയ രണ്ട്​ കൂട്ടുകാർ സർക്കാർ നിർദേശമനുസരിച്ച്​ മധുവിൻെറ റൂമിൽ സമ്പർക്കവിലക്കിൽ കഴിയുകയായിരുന്നു. ഇവരുടെ കൂടെയാണ്​ മധുവും ഇൻഡസ്​ട്രിയൽ ഏരിയയിലെ ഹമദ്​ ആശുപത്രിയിൽ പരിശോധനക്ക്​ പോയത്​​.
എന്നാൽ നാല്​ ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യമന്ത്രാലയം അധികൃതർ ആംബുലൻസുമായെത്തി ഉംസെയ്​ദ്​ ആശുപത്രിയിലേക്ക്​ തിരികെ കൊണ്ടുപോയി. കോവിഡ്​ പരിശോധന പോസിറ്റീവ്​ ആയിരുന്നു.

ആദ്യം ഉള്ളൊന്നാളിയെങ്കിലും ഡോക്​ടർമാർ ആശ്വസിപ്പിച്ചു. നല്ല വിശ്രമവും നല്ലഭക്ഷണവും കഴിച്ചാൽ അടുത്ത ഫലം നെഗറ്റീവ്​ ആകുമെന്ന അവരുടെ വാക്കുകൾ ആത്​മവിശ്വാസം നൽകി. രണ്ട്​ ദിവസം കഴിഞ്ഞുള്ള പരിശോധനയിൽ ഫലം നെഗറ്റീവ്​. ആറുദിവസം കഴിഞ്ഞുള്ള അടുത്ത പരിശോധനയും നെഗറ്റീവ്​. ഇതോടെ മധുവിനെയും നെഗറ്റീവ്​ ആയ മറ്റുള്ളവരെയും ഉംസലാലിലെ താൽക്കാലിക ആശുപത്രിയി​ലേക്ക്​ മാറ്റി. നിരീക്ഷണത്തിന്​ ശേഷം 10 ദിവസം കൂടി കഴിഞ്ഞാൽ തിരിച്ചുപോകാമെന്നും ജോലിയിൽ പ്രവേശിക്കാമെന്നും ഡോക്​ടർമാർ പറയുന്നു.

ഓരോരുത്തവർക്കും പ്രഷർ, ഷുഗർ തുടങ്ങിയവ നോക്കി വ്യത്യസ്​ത ഭക്ഷണമാണ്​ അധികൃതർ നൽകിയത്​. ആൻറിബയോട്ടിക്കും കഴിച്ചു. ശരീരോഷ്​മാവ്​ നോക്കൽ അടക്കമുള്ള അനുബന്ധ പരിശോധനകളും മുടങ്ങാതെയുണ്ട്​. സ്​ നേഹപൂർവായിരുന്നു ഡോക്​ടർമാരടക്കമുള്ളവരുടെ പെരുമാറ്റം. ഖത്തറിൽ ആദ്യമായി പ്രവാസികളിൽ രോഗം കണ്ട സെൻട്രൽ മാർക്കറ്റിൽ പോയ ആളിൽ നിന്നാകാം തനിക്ക്​ രോഗം വന്നതെന്ന്​ മധു പറയുന്നു.

എല്ലാവരും ഏതെങ്കിലും തരത്തിലുള്ള ​ലക്ഷണം കണ്ടാൽ ഉടൻ ചികിൽസ തേടണം. ജാഗ്രത പാലിച്ചാൽ പേടിക്കേണ്ടതില്ല. നാട്ടിലും വിദേശത്തുമുള്ള എല്ലാവരോടും മധുവിൻെറ അനുഭവത്തിൽ നിന്നുള്ള ഉപദേശമാണിത്​. എട്ട്​ വർഷമായി ഖത്തറിൽ എത്തിയിട്ട്​. ദോഹയിലെ ഫെസിലിറ്റി മാനേജ്​മ​െൻറ്​ കമ്പനിയിൽ ജോലി ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmadhu
News Summary - madhu-qatar-gulf news
Next Story