മദീന ഖലീഫ മദ്റസത്തുൽ ഇസ്ലാമിയ ഫെസ്റ്റ്
text_fieldsമദീന ഖലീഫ അൽ മദ്റസത്തുൽ ഇസ്ലാമിയ ഫെസ്റ്റിൽ പങ്കെടുത്തവർ
ദോഹ: വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മദ്റസത്തുൽ ഇസ്ലാമിയ മദീന ഖലീഫ മദ്റസ ഫെസ്റ്റ് സംഘടിപ്പിച്ചു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് കാറ്റഗറികളിലായി 19 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സീനിയർ വിഭാഗത്തിൽ നുസ്ഹ ഫഹ്മ, ജൂനിയർ വിഭാഗത്തിൽ ഷഹദ് ഇ, മുആസ് മുഹമ്മദ്, സബ്ജൂനിയർ വിഭാഗത്തിൽ ആയിഷ സുഹാൽ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
മദീന ഖലീഫ തനിമ കോഓഡിനേറ്റർ നഈം അഹ്മദ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. മദ്റസയിലെ അധ്യാപിക അധ്യാപകൻമാർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

