മടപ്പള്ളി കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ മെഗാ ഷോ നടത്തും
text_fieldsമടപ്പള്ളി ഗവ. കോളജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ യോഗത്തിൽ പങ്കെടുത്തവർ
ദോഹ: കേരളത്തിലെ കലാലയങ്ങളിൽ ഏറെ പഴക്കമുള്ള മടപ്പള്ളി ഗവ. കോളജ് പൂർവ വിദ്യാർഥികളുടെ ഖത്തർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഗാ ഷോ 2026 ജനുവരിയിൽ ദോഹയിൽ നടക്കും.
പരിപാടിയുടെ വിജയത്തിനായി ആഷിഖ് അഹ്മദ് ചെയർമാനായും ശ്രീനാഥ് ജനറൽ കൺവീനറായും നൗഷാദ് ഫിനാൻസ് കൺട്രോളറായും വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
സംഘടന പ്രസിഡന്റ് ഫൈസൽ കേളോത്ത്, ജനറൽ സെക്രട്ടറി ബിജു സി.കെ. എന്നിവരും വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്ന ഷജല ശിവറാം, കെ. അതുൽരാജ്, വി.പി. ഷീജിത്ത്, കെ.പി. ഇക്ബാൽ, അൻവർ ബാബു, സനൽ കുമാർ, ജെയിംസ് മരുതോങ്കര, മുബാറക് മുഹമ്മദ്, ഷിറാസ് സിത്താര, എം.എം. റഹിയാസ്, നൂർമിന അഷ്റഫ്, അബ്ദുൽ ഗഫൂർ പുതുക്കുടി, ഷംസുദ്ദീൻ കൈനാട്ടി, മുഹമ്മദ് ജൗഹർ, ഹബീബ് മേച്ചേരി, വി.പി. ഷാജി, മൂസ എന്നിവരും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
ഖത്തറിലെ കേരളീയ പ്രവാസികളിൽ ഗണ്യമായ പ്രാതിനിധ്യമുള്ള വടകര താലൂക്കിലെ ഏറ്റവും ആദ്യത്തേതും പ്രമുഖവുമായ മടപ്പള്ളി കോളജിലെ നിരവധി പൂർവ വിദ്യാർഥികൾ ഖത്തറിലുണ്ട്.
അവരെയൊക്കെ അലുമ്നി അസോസിയേഷന്റെ ഭാഗമാക്കുകയാണ് മെഗാ ഷോയിലൂടെ ലക്ഷ്യമിടുന്നത്. സംഘടനക്ക് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിക്കാനും ലോഗോ രൂപകൽപന ചെയ്യാനുമുള്ള മത്സരം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിലുള്ള ആർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ ഏറ്റവും മികച്ച പേരിനും ലോഗോക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും. എൻട്രികൾ നവംബർ 30നുമുമ്പ് qcmlogo@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

