മടപ്പള്ളി കോളജ് ഖത്തർ അലുമ്നി ഭാരവാഹികൾ
text_fieldsഅഡ്വ. ഫൈസൽ കേളോത്ത് (പ്രസിഡന്റ്), സി.കെ ബിജു (ജന. സെക്രട്ടറി)
ദോഹ: മടപ്പള്ളി ഗവൺമെന്റ് കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ ഭാരവാഹികളായി അഡ്വ. ഫൈസൽ കേളോത്ത് (പ്രസിഡന്റ്), സി.കെ ബിജു (ജന. സെക്രട്ടറി), നൗഷാദ് മടപ്പള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മുബാറക് മുഹമ്മദ് വൈസ് പ്രസിഡന്റ്, എം.എം റഹിയാസ് സെക്രട്ടറി, ഷിറാസ് സിതാര മീഡിയ കോഓഡിനേറ്റർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
കെ.പി ഇക്ബാൽ, ആഷിഖ് അഹമ്മദ്, ഡോ. സാദത്ത് എൻ, മധുസൂദനൻ എം.കെ, അബ്ദുൽ ഗഫൂർ പുതുക്കുടി എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. ദോഹ എം.ആർ.എ റസ്റ്റാറന്റിൽ ചേർന്ന യോഗത്തിൽ സി.കെ ബിജു അധ്യക്ഷതവഹിച്ചു. നൗഷാദ് മടപ്പള്ളി സ്വാഗതവും കെ.പി ഇക്ബാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

