മഅ്ദനിയുടെ ചികിത്സ: സംസ്ഥാനസര്‍ക്കാര്‍ ഇടപെടണം - ഐ.എം.സി.സി
text_fieldsദോഹ: അബ്ദുന്നാസിർ മഅ്ദനിക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാറും മുൻകൈയെടുക്കണമെന്നും ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും പ്രസ്തുത വിഷയത്തിൽ ആവശ്യമായ ഇടപെടണമെന്നും ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയര്മാൻ എ.എം. അബ്ദുല്ലക്കുട്ടി, ജനറല്‍ കണ്‍വീനര്‍ പി.പി. സുബൈർ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചതായും ഐ.എം.സി.സി നേതാക്കൾ അറിയിച്ചു.
നീണ്ട ആറ് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രോഗശയ്യയിലായ പിതാവിനെ കാണാൻ കേരളത്തിലേക്ക് വരാൻ മഅ്ദനിക്ക് 12 ദിവസത്തെ അനുമതി സുപ്രീംകോടതി നൽകിയത്. അതിൽ മൂന്ന് ദിവസത്തോളമായി യാത്ര തുടരാനാവാതെ അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.
വിചാരണത്തടവുകാരനായി ബംഗളൂരുവിൽ കഴിയുമ്പോഴും നാട്ടിൽ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും നിരാലംബരായ മുഴുവൻ മനുഷ്യർക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്തിരുന്ന മഅ്ദനിയുടെ വിഷയത്തിൽ നാട്ടിലെ രാഷ്ട്രീയക്കാരും മതനേതൃത്വവും തുടരുന്ന മൗനം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും ഐ.എം.സി.സി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

