Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാക്​ ഖത്തർ...

മാക്​ ഖത്തർ ‘മൈലാഞ്ചിരാവ്​’ വ്യത്യസ്​തമായി

text_fields
bookmark_border
മാക്​ ഖത്തർ ‘മൈലാഞ്ചിരാവ്​’ വ്യത്യസ്​തമായി
cancel
camera_alt?????????????????? ???????? ??????????? ????????????? ????????? ??????? ??????????????? ????? ????? ?????? ????????? ?????????? ???????????????? ??????? ???????????

ദോ​​ഹ: ജനസേവനപ്രവർത്തനത്തിന്​ ഫണ്ട്​ കണ്ടെത്തുക എന്ന ലക്ഷ്യവുമായി മാക്​ ഖത്തർ നടത്തിയ മൈലാഞ്ചി രാവ്​ സംഗീത പരിപാടി വ്യത്യസ്​തമായി. ഖ​​ത്ത​​ർ സ്​​​പോ​​ർ​​ട​്​​സ്​ ക്ല​​ബ്ബി​​ലെ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കിയാ ണ്​ പരിപാടി നടന്നത്​. ഗാ​​യ​​ക​​രാ​​യ ആ​​ദി​​ൽ അ​​ത്തു, സ​​ജ്​​​ല സ​​ലീം എ​​ന്നി​​വ​​ർ ന​​യി​​ച്ച മാ​​പ്പി​​ ള​​പ്പാ​​ട്ടു​​ക​ൾക്കൊത്ത്​ സദസ്​ താളമിട്ടു, നൃത്തം ചെയ്​തു. മീ​​ഡി​​യ വ​​ൺ എം80 ​​മൂ​​സ താ​​ര​​ങ്ങ​​ളാ​​യ വി​​നോ​​ദ്​ ​കോ​​വൂ​​ർ, ദേ​​ശീ​​യ ത​​ല​​ത്തി​​ൽ മി​​ക​​ച്ച ന​​ടി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സു​​ര​​ഭിലക്ഷ്​മി, അ​​ക്​​​ബ​​ർ എ​​ന്നി​​വ​​ർ ഒ​​രു​​ക്കിയ ഹാ​​സ്യ സ്​​​കി​​റ്റു​​ക​​ൾ സദസിനെ ചിരിപ്പിച്ചു. ഖത്തറിലെ മലയാളി ഗായകരായ അക്​ബർ ചാവക്കാട്​, കബീർ, നിത്യ എന്നിവരും ഗാനങ്ങൾ ആലപിച്ചു.എര​േഞ്ഞാളി മൂസയെ അനുസ്​മരിച്ച്​ വിനോദ്​ കോവൂർ​ പാട്ടുപാടിയാണ്​ പരിപാടി തുടങ്ങിയത്​. കോഴിക്കോട്​ ജില്ലയിൽ നിന്ന്​ പത്താം ക്ലാസ്​, പ്ലസ്​ടു പരീക്ഷകളിൽ ഉയർന്ന മാർക്ക്​ നേടിയ മാക്​ ഖത്തർ അംഗങ്ങളുടെ മക്കളായ നൂറ മറിയം അൻവർ, സഫ്​വാൻ അബ്​ദുറഹ്​മാൻ കാവിൽ, യു.ജി.സി യോഗ്യതനേടിയ മാക്​ അംഗം റബീഹ സഫീർ എന്നിവർക്ക്​​ ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ​ നൽകി.


സാമൂഹികസേവനരംഗത്തെ സംഭാവനകൾ പരിഗണിച്ച്​ ജില്ലയിലെ പ്രവാസി പൗരപ്രമുഖരായ അബ്​ദുല്ല ഉള്ളേടത്ത്​, ടി.എ.​െജ ഷൗക്കത്ത്​അലി, അബ്​ദുൽ ലത്തീഫ്​ കെ.വി, സിദ്ദീഖ്​ പുറായിൽ, സി.ടി. കബീർ എന്നിവരെ മാക്​ ഹ്യുമാനിറ്റേറിയൻ അവാർഡ്​ നൽകി ആദരിച്ചു. മാക്​ ചീഫ്​ പാട്രൺ കെ.സി. അബ്​ദുല്ലത്തീഫ്​, റഹീം ഒാമശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ ഖാലിദ്​ ഫക്രു (ഖത്തർ ചാരിറ്റി), അബ്​ദുറഹ്​മാൻ അൽദഅ്​ബാനി എന്നിവരാണ്​ അവാർഡുകൾ നൽകിയത്​. ഭാരവാഹികളായ അഡ്വ. മുഹമ്മദ്​ ഇക്​ബാൽ, സഫീർ റഹ്​മാൻ, അബ്​ദുൽ ഗഫൂർ എ.ആർ, റഹീം വേങ്ങേരി, യാസിർ കെ.സി, അബ്​ദുറഹ്​മാൻ ഇ.പി എന്നിവർ നേതൃത്വം നൽകി. നാ​ട്ടി​ലെ സേ​വ​ന–​ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാണ്​ പരിപാടിയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുകയെന്ന്​ ഭാരവാഹികൾ അറിയിച്ചു. കോ​ഴി​​ക്കാ​െ​ട്ട മ​ല​യോ​ര–​തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്ക്​ വീ​ട്​ നി​ർ​മി​ക്ക​ൽ, മാ​സാ​ന്ത റേ​ഷ​ൻ ന​ൽ​ക​ൽ, ചി​കി​ൽ​സാ സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം തു​ട​ങ്ങി​യ​വ​യാ​ണ്​ വ്യ​വ​സ്​​ഥാ​പി​ത​മാ​യി ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsmac qatar
News Summary - mac qatar-qatar-qatar news
Next Story