മാഫ് ഖത്തർ ഓണാഘോഷം ആഘോഷിച്ചു
text_fieldsമടപ്പള്ളി അലുമ്നി ഫോറം ഖത്തർ ഓണാഘോഷം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മടപ്പള്ളി അലുമ്നി ഫോറം (മാഫ് ഖത്തർ) ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. വകറ ബർവ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ മാഫ് ഖത്തർ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മാഫ് ഖത്തർ ജനറൽ സെക്രട്ടറി യോജിഷ് കെ.ടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റയീസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. മുസ്തഫ ഹാജി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി, മറ്റു ഭാരവഹികളായ പ്രശാന്ത് ഓഞ്ചിയം, ഷമീർ മടപ്പള്ളി, നൗഷാദ് വെള്ളികുളങ്ങര, റഷീദ് നടാൽ, സകരിയ്യ കൈനാട്ടി, ശംസുദ്ദീൻ കൈനാട്ടി, ചന്ദ്രശേഖരൻ കുളങ്ങട്ട് എന്നിവർ ആശംസകൾ നേർന്നു. ജോയന്റ് സെക്രട്ടറി അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ സംഗീതമേളം അരങ്ങേറി. ഗോപകുമാർ വള്ളിക്കാട്, മുനീർ ബേബി ലാൻഡ്, ദിൽക്കർ വള്ളിക്കാട്, മഹറൂഫ് ഏരോത്ത്, ജിതേഷ് ചേട്ടിന്റവിട, പ്രജേഷ് രയരഗോത്ത്, ശംസുദ്ദീൻ പി.ടി.കെ, നൗഫൽ വെള്ളികുളങ്ങര, ഷറഫുദ്ദീൻ മഞ്ചാംകുനി, സഫീർ വെള്ളികുളങ്ങര, വിപിൻ മടപ്പള്ളി, നൗഫൽ മഞ്ചാംകുനി, ജിനീഷ് മടപ്പള്ളി എന്നിവർ നേതൃത്വം നൽകി.

