മാഫ് ഖത്തർ ലേഡീസ് വിന്റർ ഫെസ്റ്റ്
text_fieldsമാഫ് ഖത്തർ ലേഡീസ് വിന്റർ ഫെസ്റ്റിൽനിന്ന്
ദോഹ: മടപ്പള്ളി സ്വദേശികളുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തറിന്റെ ലേഡീസ് വിങ് നേതൃത്വത്തിൽ ‘വിന്റർ ഫെസ്റ്റ്’ സംഘടിപ്പിച്ചു . വകറ ബർവ വില്ലേജിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മാഫ് ഖത്തർ ലേഡീസ് വിങ് പ്രസിഡന്റ് അനൂന ഷമീർ അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. മുസ്തഫ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സരിത ഗോപകുമാർ സ്വാഗതം പറഞ്ഞു. മാഫ് ഖത്തർ ഭാരവാഹികളായ പത്മരാജ് കൈനാട്ടി, ഷംസുദ്ദീൻ കൈനാട്ടി, ശിവൻ വള്ളിക്കാട്, നൗഫൽ ചോറോട്, ഷമീർ മടപ്പള്ളി, താഹിറ മഹറൂഫ്, പ്രതിഭ അജയൻ, രജിത ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ വിചിത്ര ബൈജു നന്ദി പറഞ്ഞു.

