എം.എ. സമദ് അനുസ്മരണം
text_fieldsദോഹ: കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച എം.എ. സമദ് മാസ്റ്ററിന്റെ നിര്യാണത്തിൽ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ബിലാൽ ഹരിപ്പാട്, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി സൈദ് മുഹമ്മദ്, ഉപദേശക സമിതി അംഗം ഫക്രുദീൻ അലി അഹമ്മദ്, വർക്കിങ് കമ്മിറ്റിയംഗം മുഹമ്മദ് നജീം എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.
പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അഭ്യസ്തവിദ്യരെ സംഘടിപ്പിച്ചുകൊണ്ട് മെക്കയുടെ നേതൃനിരയിൽ ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു.സർക്കാർ സർവിസിലെ മുസ് ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ നരേന്ദ്രൻ കമ്മീഷന് കൃത്യമായ ഡേറ്റകൾ നൽകുന്നതിലും, പാലോളി കമ്മീഷൻ വഴി ബാക്ക്ലോഗ് നികത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുന്നതിലും അദ്ദേഹത്തനിറെ നേതൃത്വം നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ വിദ്യാഭ്യാസ -സാമൂഹിക രംഗത്ത് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

