ലുസൈൽ മ്യൂസിയം: അന്താരാഷ്ട്ര ശബ്ദമുള്ള പ്രാദേശിക മ്യൂസിയം
text_fieldsലുസൈൽ മ്യൂസിയം ക്യൂററ്റേറിയൽ അഫയേസ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ഖുലൂദ് അൽ ഫഹദ് (ഇടത് നിന്ന് രണ്ടാമത്) ഡിബേറ്റിലെ പാനലിസ്റ്റുകൾക്കൊപ്പം
ദോഹ: ഒരേസമയം പ്രാദേശികവും എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലെ പ്രധാന ശബ്‍ദവുമായി ഖത്തറിലെ ലുസൈൽ മ്യൂസിയം അറിയപ്പെടുമെന്ന് മ്യൂസിയത്തിലെ ക്യൂററ്റേറിയൽ അഫയേഴ്‌സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ഖുലൂദ് അൽ ഫഹദ്.
‘ഓറിയന്റലിസത്തിന്റെ നിഗൂഢതകൾ നീക്കുന്നു: പടിഞ്ഞാറൻ മിത്തുകളിലെ കിഴക്കിന്റെ കാഴ്ച’ വിഷയത്തിൽ ദോഹ ഡിബേറ്റ്സും ലുസൈൽ മ്യൂസിയവും വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ആർട്ട്‌സ് ഖത്തറും സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
19ാം നൂറ്റാണ്ടിലെ ചിന്തകൾ ഇന്നത്തെ മാധ്യമങ്ങളിലും സാംസ്‌കാരിക വിവരണങ്ങളിലും എങ്ങനെ നിലനിൽക്കുന്നുവെന്ന് പരിശോധിച്ച് അറബ്, ഏഷ്യൻ സ്വത്വങ്ങളുടെ പാശ്ചാത്യവീക്ഷണങ്ങളെ ഓറിയന്റലിസ്റ്റ് കല എങ്ങനെ സ്വാധീനിച്ചുവന്ന് ചർച്ചയിൽ പങ്കെടുത്തവർ വിശകലനം ചെയ്തു.
മ്യൂസിയങ്ങൾ അവരുടെ ശേഖരങ്ങളിൽ ഓറിയന്റലിസ്റ്റ് കൃതികൾ എങ്ങനെ അവതരിപ്പിക്കണമെന്നും ചർച്ച ചെയ്തു. ഓറിയന്റലിസ്റ്റ് പെയിന്റിങ്ങുകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം സ്ഥാപിക്കാനൊരുങ്ങുകയാണ് നിർമാണത്തിലിരിക്കുന്ന ലുസൈൽ മ്യൂസിയം. പ്രിറ്റ്‌സകർ പുരസ്‌കാരം നേടിയ ആർക്കിടെക്റ്റുകളായ ഹെർസോഗ്, ഡി മ്യൂറോൺ എന്നിവർ രൂപകൽപന ചെയ്ത ലുസൈൽ മ്യൂസിയത്തിന്റെ നിർമാണം ലുസൈൽ നഗരത്തിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

