ലുസൈൽ: വിസ്മയ നഗരത്തിലേക്ക് ഇനി ഇത്തിരി ദൂരം
text_fieldsദോഹ: ഖത്തറിലെ അത്യാഢംബര നഗരമാകാനൊരുങ്ങുന്ന ലുസൈൽ സിറ്റിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ 80 ശതമാനവും പൂർത്തിയായതായി ഖത്തരി ഡയർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് കമ്പനി(ഖത്തരി ഡയർ) സി ഇ ഒ നബീൽ മുഹമ്മദ് അൽ ബൂഎനൈൻ പറഞ്ഞു.
ലുസൈൽ നഗരത്തിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കും സേവനങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കുമായി 40 ബില്യൻ റിയാലാണ് ചെലവഴിക്കുക. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിനിടെ അൽ ബൂഎനൈൻ വ്യക്തമാക്കി. നാലര ലക്ഷം ജനങ്ങളെ ഉൾക്കൊള്ളാൻ ലുസൈൽ നഗരത്തിന് സാധിക്കുമെന്നും രണ്ടര ലക്ഷം വിദേശികളും 1.9 ലക്ഷം ഓഫീസ് ജീവനക്കാരും റീട്ടെയിൽ മേഖലയിലെ 60000 തൊഴിലാളികളും ഉൾപ്പെടുന്നതാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്വകാര്യ സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, പെേട്രാൾ സ്റ്റേഷനുകൾ തുടങ്ങിയവയുടെ നിർമ്മാണമാണ് അടുത്തതായി നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കൊമേഴ്സ്യൽ മാളുകളാണ് ലുസൈൽ നഗരത്തിലുയരുന്നത്. ഇതിൽ ആദ്യ മാൾ അടുത്ത വർഷം തുറക്കും. ഇതിനകം തന്നെ വിദേശികൾ നഗരത്തിലേക്ക് ചേക്കാറാൻ തുടങ്ങിയിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കുന്ന മുറക്ക് നഗരത്തിലെ ജനസംഖ്യ വർധിക്കുമെന്നും ഖത്തരി ഡയർ സി ഇ ഒ വ്യക്തമാക്കി. വിവിധ സർക്കാർ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ലുസൈലിൽ സ്വന്തമായി ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സമീപഭാവിയിൽ തന്നെ അവ ലുസൈലിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. 2022 ലോകകപ്പിലെ ഉദ്ഘാടന മത്സരവും കലാശപ്പോരാട്ടവും നടക്കുന്ന സ്റ്റേഡിയം ലുസൈൽ നഗരത്തിലാണുയരുന്നത്. സ്റ്റേഡിയത്തിെൻറ രൂപരേഖ ഇതുവരെ സുപ്രീം കമ്മിറ്റി പുറത്തുവിട്ടിട്ടില്ല. ലോകകപ്പുമായി ബന്ധപ്പെട്ട് റോഡുകളുടെ നിർമ്മാണം, മാളുകൾ, കച്ചവട കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഖത്തരി ഡയറിെൻറ പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
