Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​സൈ​ൽ ബ​സ്​ ഡി​പ്പോ...

ലു​സൈ​ൽ ബ​സ്​ ഡി​പ്പോ 2022 ആ​ദ്യ​പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​കും

text_fields
bookmark_border
ലു​സൈ​ൽ ബ​സ്​ ഡി​പ്പോ 2022 ആ​ദ്യ​പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​കും
cancel

ദോ​ഹ: പ​ബ്ലി​ക്​ ബ​സ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ പ്രോ​ഗ്രാ​മി​െൻറ കീ​ഴി​ലു​ള്ള ലു​സൈ​ലി​ലെ ബ​സ്​ ഡി​പ്പോ 2022 ആ​ദ്യ​പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​കും. അ​ൽ​റ​യ്യാ​ൻ, അ​ൽ വ​ക്​​റ, ന്യൂ ​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ല് ഡി​പ്പോ​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ ബ​സു​ക​ളു​ടെ നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​ണ്​ ന​ട​ക്കു​ക. പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ഗ​താ​ഗ​ത വാ​ര്‍ത്താ​വി​നി​മ​യ മ​ന്ത്രി ജാ​സിം ബി​ന്‍ സെ​യ്ഫ് അ​ല്‍ സു​ലൈ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി​യു​ടെ (അ​ശ്ഗാ​ല്‍) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ​താ​ഗ​ത വാ​ര്‍ത്താ വി​നി​മ​യ മ​ന്ത്രാ​ല​യം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. വി​നോ​ദ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും പ​ള്ളി​യും ഇ​വി​ട​ങ്ങ​ളി​ലു​ണ്ടാ​കും.

സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന പാ​ർ​ക്കി​ങ്​ മേ​ലാ​പ്പു​ക​ളാ​ണ് ലു​സൈ​ലി​ലെ ബ​സ് ഡി​പ്പോ​യി​ലു​ണ്ടാ​വു​ക. പു​ന​രു​പ​യോ​ഗ ഊ​ര്‍ജ്ജ സ്രോ​ത​സ്സാ​യി സൗ​രോ​ര്‍ജ്ജ​ത്തെ ആ​ശ്ര​യി​ക്കു​ന്ന മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ബ​സ് ഡി​പ്പോ​യാ​യി​രി​ക്കും ലു​സൈ​ലി​ലേ​ത്.

474 ബ​സ് പാ​ർ​ക്കി​ങ്​ ഉ​ള്‍പ്പെ​ടു​ന്ന ലു​സൈ​ലി​ല്‍ ബ​സ് പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും സോ​ളാ​ര്‍ പാ​ന​ല്‍ മേ​ലാ​പ്പു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ 2021 നാ​ലാം പാ​ദ​ത്തി​ലാ​ണ് പൂ​ര്‍ത്തി​യാ​കു​ക. ബ​സ് ഡി​പ്പോ​ക​ള്‍ക്ക് പു​റ​മേ പാ​ര്‍ക്ക്, റൈ​ഡ് പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ള്‍, ബ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, വാ​ട്ട​ര്‍ ടാ​ക്സി ടെ​ര്‍മി​ന​ലു​ക​ള്‍ പ്രോ​ഗ്രാ​മി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു​ണ്ട്. പ്രോ​ഗ്രാ​മി​െൻറ ആ​ദ്യ പാ​ക്കേ​ജി​െൻറ ഭാ​ഗ​മാ​യി പാ​ര്‍ക്ക് ആ​ൻ​ഡ്​​ റൈ​ഡ് പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ നാ​ല് പു​തി​യ സൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story