ചന്ദ്രഗ്രഹണം; മസ്ജിദുകളിൽ ഗ്രഹണ നമസ്കാരം നിർവഹിച്ചു
text_fieldsഗൃഹണ നമസ്കാരത്തിൽ നിന്ന്
ദോഹ: ആകാശ വിസ്മയമായി പൂർണ ചന്ദ്രഗ്രഹണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ദൃശ്യമായി. ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഗ്രഹണം നിരീക്ഷിക്കുന്നതിനായി ദോഹയിൽ വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു.
കതാറ ആംഫി തിയറ്ററിലെ അൽ തുറയ പ്ലാനറ്റോറിയത്തിലും, ഖത്തർ മ്യൂസിയംസ് ഖത്തർ കലണ്ടർ ഹൗസുമായി സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആർട്ടിലെ പാർക്കിലും ചന്ദ്രഗ്രഹണം ദർശിക്കാൻ പരിപാടി സംഘടിപ്പിച്ചിരുന്നു. അതേസമയം, ഖത്തറിലെ വിവിധ മസ്ജിദുകളിൽ വിശ്വാസികൾ ഗ്രഹണ നമസ്കാരം നിർവഹിച്ചതായി ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് അറിയിച്ചു.
സൂര്യ -ചന്ദ്രഗ്രഹണങ്ങൾ, ഭൂകമ്പങ്ങൾ, വരൾച്ച തുടങ്ങിയ പ്രപഞ്ച പ്രതിഭാസങ്ങൾ ശിക്ഷയല്ല, മറിച്ച് മനുഷ്യരാശിയെ ഓർമിപ്പിക്കാനും മുന്നറിയിപ്പ് നൽകാനും വേണ്ടിയുള്ള ദൈവത്തിന്റെ അടയാളങ്ങളാണെന്ന് ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിലെ ശൈഖ് സുബൈഹ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

