Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപോ​ളി​ഷ്...

പോ​ളി​ഷ് വൈ​വി​ധ്യ​വു​മാ​യി ലു​ലു​വി​ൽ ‘ടേ​സ്റ്റ് ഓ​ഫ് പോ​ള​ണ്ട്’ ഫെ​സ്റ്റ്

text_fields
bookmark_border
taste of poland
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ‘ടേ​സ്റ്റ് ഓ​ഫ് പോ​ള​ണ്ട്’ ഫെ​സ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം പേ​ൾ ഖ​ത്ത​ർ ലു​ലു​വി​ൽ അം​ബാ​സ​ഡ​ർ

ജ​ൻ​സ​സ് ജാ​നെ​ക് നി​ർ​വ​ഹി​ക്കു​ന്നു. ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ്, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ

എ​ന്നി​വ​ർ സ​മീ​പം

ദോ​ഹ: പോ​ള​ണ്ടി​​ന്റെ രു​ചി​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ടേ​സ്റ്റ് ഓ​ഫ് പോ​ള​ണ്ട്’ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. മാ​ർ​ച്ച് ഒന്ന​ു വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം ലു​ലു പേ​ൾ ഖ​ത്ത​ർ ഔ​ട്ട്ല​റ്റി​ൽ ഖ​ത്ത​റി​ലെ പോ​ള​ണ്ട് അം​ബാ​സ​ഡ​ർ ജ​ൻ​സ​സ് ജാ​നെ​ക് നി​ർ​വ​ഹി​ച്ചു. പോ​ള​ണ്ട് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, ലു​ലു ഗ്രൂ​പ് ​മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ​പോ​ളി​ഷ് ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളും, പോ​ള​ണ്ടി​ന്റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ശേ​ഖ​ര​ങ്ങ​ളും രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യാ​ണ് ‘ടേ​സ്റ്റ് ​ഓ​ഫ് ​പോ​ള​ണ്ട്’ ഷോ​പ്പി​ങ് മേ​ള​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഖ​ത്ത​റി​ലെ ആ​ദ്യ പോ​ളി​ഷ് റ​സ്റ്റാ​റ​ന്റാ​യ പോ​ൾ​ക റ​സ്റ്റാ​റ​ന്റാ​ണ് ഫെ​സ്റ്റി​ന്റെ ആ​ക​ർ​ഷ​ണം. ത​ത്സ​മ​യ കു​ക്കി​ങ്ങും പ​ര​മ്പ​രാ​ഗ​ത പോ​ളി​ഷ് വി​ഭ​വ​ങ്ങ​ൾ രു​ചി​ച്ച​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടേ​സ്റ്റ് ഓ​ഫ് പോ​ള​ണ്ട് ഫെ​സ്റ്റി​ൽ​നി​ന്ന്

പോ​ളി​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളും ബ്രാ​ൻ​ഡു​ക​ളും രു​ചി​ക​ളും ഖ​ത്ത​റി​ലെ വി​പ​ണി​യി​ലേ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള ലു​ലു ഗ്രൂ​പ്പി​ന്റെ ഉ​ദ്യ​മ​ത്തെ അം​ബാ​സ​ഡ​ർ ജാ​നു​സ് ജാ​നെ​ക് അ​ഭി​ന​ന്ദി​ച്ചു. പോ​ള​ണ്ടി​ലെ ഭ​ക്ഷ്യ-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ സ​മ്പ​ന്ന​മാ​യ ശേ​ഖ​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കാ​ൻ പ്ര​ദ​ർ​ശ​നം സ​ഹാ​യ​ക​മാ​കു​ന്നു. ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ​ക്കും രു​ചി​ക്കും പേ​രു​കേ​ട്ട​താ​ണ് പോ​ള​ണ്ട്. ഇ​വ​യു​ടെ വ​ലി​യ ശേ​ഖ​രം ലു​ലു ഒ​രു​ക്കു​ന്നു. ഇ​ത് ഉ​പ​ഭോ​​ക്താ​ക്ക​ളി​ലെ​ത്തി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ലു​ലു ഒ​രു​ക്കു​ന്ന​ത് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലു​ലു ഗ്രൂ​പ്പി​നെ സെ​ൻ​ട്ര​ൽ യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ചു​വ​ടു​വെ​പ്പാ​ണ് ടേ​സ്റ്റ് ഓ​ഫ് പോ​ള​ണ്ട് ഫെ​സ്റ്റ് എ​ന്ന് ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് പ​റ​ഞ്ഞു. ‘നി​ല​വി​ൽ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ലു​ലു ഗ്രൂ​പ്പി​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്.

ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യി ബാ​ൾ​ട്ടി​ക് മേ​ഖ​ല​യി​ലേ​ക്കും ചു​വ​ടു​വെ​ക്കു​ക​യാ​ണ്. ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന​ത്തി​ന്റെ ഉ​യ​ർ​ന്നു​വ​രു​ന്ന കേ​ന്ദ്ര​മാ​യ പോ​ള​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ക്കാ​നാ​ണ് ലു​ലു​വി​ന്റെ പ​ദ്ധ​തി’ -ഡോ. ​അ​ൽ​താ​ഫ് പ​റ​ഞ്ഞു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മി​ക​വോ​ടെ ‘ടേ​സ്റ്റ് ഓ​ഫ് പോ​ള​ണ്ട്’ ഫെ​സ്റ്റ് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം പോ​ള​ണ്ട് സ​ന്ദ​ർ​ശി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പോ​ള​ണ്ട് ഫെ​സ്റ്റും ആ​രം​ഭി​ക്കു​ന്ന​ത്. സം​ഭ​ര​ണം, ക​യ​റ്റു​മ​തി യൂ​​നി​റ്റു​ക​ളോ​ടെ കൂ​ടു​ത​ൽ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പോ​ള​ണ്ടെ​ന്നും ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് വി​ശ​ദീ​ക​രി​ച്ചു. പോ​ളി​ഷ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ ഓ​ൾ​സ്റ്റി​ൻ മ​സൂ​റി എ​യ​ർ​പോ​ർ​ട്ട്, പോ​ളി​ഷ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ആ​ൻ​ഡ് ട്രേ​ഡ് ഏ​ജ​ൻ​സി എ​ന്നി​വ​യു​മാ​യി ര​ണ്ടു ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ലു​ലു ഒ​പ്പു​വെ​ച്ചി​രു​ന്നു. മ​ധ്യ യൂ​റോ​പ്യ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് ഗ്രൂ​പ്പി​ന്റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ് ഈ ​ക​രാ​റു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food festLulu HypermarketTaste of Poland
News Summary - Lulu's 'Taste of Poland' Fest with Polish Variety
Next Story