ആരോഗ്യ ഭക്ഷണപാഠങ്ങളുമായി ലുലുവിൽ ‘ഹെൽത്തി ലഞ്ച് ബോക്സ്’
text_fieldsലുലു ഹൈപ്പർമാർക്കറ്റ് ഓൾഡ് എയർപോർട്ട് ബ്രാഞ്ചിൽ നടന്ന ‘ഹെൽത്തി ലഞ്ച് ബോക്സ്’ പരിപാടിയിൽ മുനിസിപ്പാലിറ്റി മന്ത്രാലയം, ലുലു ഹൈപ്പർമാർക്കറ്റ് പ്രതിനിധികൾ കുട്ടികൾക്കൊപ്പം
ദോഹ: പുതിയ അധ്യയന വർഷത്തെ സ്വാഗതം ചെയ്തുകൊണ്ട് ലുലു ഹൈപ്പർമാർക്കറ്റിൽ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് ‘ഹെൽത്തി ലഞ്ച് ബോക്സ്’ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ബാക് ടു സ്കൂൾ കാമ്പയിന്റെ ഭാഗമായി വേറിട്ട പരിപാടി ഒരുക്കിയത്. ഓൾഡ് എയർപോർട്ട് ലുലു ബ്രാഞ്ചിൽ നടന്ന ‘ഹെൽത്തി ലഞ്ച് ബോക്സിൽ’ മുനിസിപ്പാലിറ്റി മന്ത്രാലയം, ലുലു ഹൈപ്പർമാർക്കറ്റ് പ്രതിനിധികൾ പങ്കെടുത്തു.
കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ജീവിതവും, പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണശീലം ഉറപ്പാക്കുകയുമാണ് പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ 500ലേറെ കുട്ടികൾക്ക് വാട്ടർബോട്ടിലും സമ്മാനപ്പൊതികളും ഭക്ഷണക്കിറ്റുകളും സമ്മാനിച്ചു. പുതുതലമുറയിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ പിന്തുണയെ മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതർ അഭിനന്ദിച്ചു.
ഹെൽത്തി ലഞ്ച് ബോക്സ് പരിപാടിയുടെ ഭാഗമായി ഒരുക്കിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ മന്ത്രാലയം പ്രതിനിധി സന്ദർശിക്കുന്നു
പ്രചാരണ പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി കളറിങ്, ചിത്രരചന ഉൾപ്പെടെ മത്സരങ്ങളും ഒരുക്കിയിരുന്നു. ആരോഗ്യകരമായ ഭക്ഷ്യശീലങ്ങളെ വരച്ചിടാൻ പ്രേരിപ്പിക്കുന്നതായിരുന്നു മത്സരങ്ങൾ. പങ്കെടുത്തവർക്കും കാഴ്ചക്കാർക്കുമിടയിൽ ലഘുലേഖകകൾ, ബ്രോഷറുകൾ എന്നിവ വിതരണം ചെയ്തു. ആരോഗ്യകരമായ ജീവിതവും ഭക്ഷണശീലങ്ങളും സമൂഹത്തിനിടയിൽ പ്രോത്സാഹിപ്പിക്കുക എന്ന മന്ത്രാലയം ലക്ഷ്യങ്ങളുടെ തുടർച്ചയായിരുന്നു ‘ഹെൽത്തി ലഞ്ച് ബോക്സ്’ പരിപാടിയും. ഇതുവഴി കുട്ടികളുടെ ആരോഗ്യത്തിൽ പോഷകാഹാരം വഹിക്കുന്ന പങ്ക് ബോധവത്കരണം നടത്തുന്നതായി മന്ത്രാലയം നേതൃത്വത്തിലെ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

