ഖത്തറില്‍ ഒരു വര്‍ഷത്തിനകം നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും- എം എ യൂസുഫലി
text_fieldsദോഹ: ഖത്തറില്‍ അടുത്ത ഒരു വര്‍ഷത്തിനകം നാലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി. ദോഹ ഡി റിംഗ് റോഡില്‍ ലുലു റീജ്യനല്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചടങ്ങിനുശേഷം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈഖ് ഹസന്‍ ബിന്‍ ഖാലിദ് ആല്‍ഥാനിയാണ് പുതിയ ഓഫീസിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. മസീലയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് മാസത്തിനകം ആരംഭിക്കുമെന്നും എം എ യൂസുഫലി. പറഞ്ഞു. തുടര്‍ന്ന് മൈദറില്‍ ആരംഭിക്കും. ശേഷിക്കുന്ന രണ്ടു ശാഖകള്‍ എവിടെയെന്ന് പിന്നിട് പ്രഖ്യാപിക്കും. ഇവക്കെല്ലാംകൂടി 500 ദശലക്ഷം റിയാല്‍ നിക്ഷേപമാണ് ഖത്തറില്‍ നടത്തുക.
മൂന്ന് കാര്യങ്ങളിലാണ് ലുലു എപ്പോഴും ശ്രദ്ധിക്കുന്നത്. അത് നിലവാരമുള്ള ഉല്‍പ്പന്നം, മിതമായ വില,മെച്ചപ്പെട്ട സേവനം എന്നിവയാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഈ മൂന്ന് കാര്യങ്ങള്‍ക്ക് തങ്ങള്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നു. എണ്ണവിലക്കുറവിനെ മറിടകക്കാവുന്ന സാമ്പത്തികാസൂത്രണമാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പ് നാലു തവണ ഇതേ സാഹചര്യം നേരിട്ടപ്പോഴും മറികടന്ന് മുന്നോട്ടു പോകാന്‍ ഗള്‍ഫിനു കഴിഞ്ഞു.
വളര്‍ച്ചയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍ എന്നും അതിന് കാരണം ദാര്‍ശനീക ശക്തിയുള്ള ഭരണാധികാരികളുടെ നേതൃമാണന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് ഖത്തര്‍ മുന്നോട്ട് കുതിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്ഘാടന ചടങ്ങില്‍ നിരവധി രാജ്യങ്ങളില്‍നിന്നായുള്ള ഖത്തര്‍ അംബാസഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
