ലുലു -വിസ പ്രമോഷൻ വിജയികളെ തെരഞ്ഞെടുത്തു
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് -വിസ ഷോപ്പിങ് പ്രമോഷൻ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തപ്പോൾ
ദോഹ: പേമൻറ് ടെക്നോളജിയായ 'വിസ'യുമായി സഹകരിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ പ്രമോഷൻ ആദ്യഘട്ട വിജയികളെ തെരഞ്ഞെടുത്തു. 'ഷോപ് യുവർ വേ ടു ദ ഗോൾ' തലക്കെട്ടിൽ നടന്ന പ്രമോഷൻ പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് 240 മാച്ച് ടിക്കറ്റുകൾ സമ്മാനിച്ചു. ഒക്ടോബർ 30ന് ആരംഭിച്ച പ്രമോഷനിലെ ആദ്യഘട്ട വിജയികളെയാണ് തെരഞ്ഞെടുത്തത്. ശേഷിച്ച മൂന്ന് ഘട്ട നറുക്കെടുപ്പ് പിന്നീട് നടക്കും.
100 റിയാലോ അതിന് മുകളിലോ തുകക്ക് വിസ കാർഡ് വഴി ഷോപ്പ് ചെയ്ത ഉപഭോക്താക്കളിൽനിന്ന് ഇ-റാഫിൾ കൂപ്പണിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ലുലു ഹൈപ്പർമാർക്കറ്റ് വെബ്സൈറ്റ് വഴിയുള്ള പ്രമോഷൻ ഡിസംബർ 27 വരെ തുടരും. ലോകകപ്പ് ഫുട്ബാളിന്റെ ഔദ്യോഗിക പങ്കാളി കൂടിയാണ് 'വിസ'. സമ്മാനപ്പെരുമഴയുടെ ഈ പ്രമോഷൻ അവസരം ഉപയോഗപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ മാനേജർ ഷാനവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

