നീലയിൽ തിളങ്ങി; ഓട്ടിസം ഐക്യദാർഢ്യവുമായി ലുലു
text_fieldsലോക ഓട്ടിസം ബോധവത്കരണ ദിനത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് ഡി റിങ് റോഡ് ബ്രാഞ്ച് നീല വെളിച്ചത്തിൽ
പ്രകാശിച്ചപ്പോൾ
ദോഹ: ലോകമെങ്ങുമുള്ള ഓട്ടിസം ബാധിത സമൂഹത്തെ ചേർത്തുനിർത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലോക ഓട്ടിസം ബോധവത്കരണ ദിനത്തിൽ പങ്കുചേർന്ന് ലുലു ഹൈപ്പർ മാർക്കറ്റും.
ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡി റിങ് റോഡ് ബ്രാഞ്ച് നീല നിറത്തിൽ തിളങ്ങിക്കൊണ്ട് ഓട്ടിസം ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഓട്ടിസം വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ ഉൾക്കൊള്ളുന്നതിനും പിന്തുണക്കുന്നതിനുമുള്ള ലുലുവിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ചുവടുവെപ്പ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ശ്രമങ്ങളുടെ ഭാഗമായി ബോധവത്കരണത്തിനും ഓട്ടിസം ബാധിച്ചവരുടെ കുടുംബങ്ങൾക്കും വ്യക്തികൾക്കും പിന്തുണ നൽകുന്നതിനും ഖത്തരി ഓട്ടിസം സൊസൈറ്റിയുമായും മറ്റ് കമ്യൂണിറ്റി സംഘടനകളുമായും ലുലു സഹകരിക്കുന്നുണ്ട്. കൂടുതൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ശേഷിയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിൽ ബോധവത്കരണം ആദ്യ ചുവടുവെപ്പാണെന്ന് ലുലു വക്താവ് അറിയിച്ചു.
ഓട്ടിസം സമൂഹത്തോടൊപ്പം നിൽക്കുന്നതിലും യഥാർഥ മാറ്റമുണ്ടാക്കുന്ന സംരംഭങ്ങളെ പിന്തുണക്കുന്നത് തുടരുന്നതിലും അഭിമാനിക്കുന്നതായും വ്യക്തമാക്കി.

