രണ്ടിന്റെ വില നൽകാം, മൂന്ന് വാങ്ങാം; ‘ബയ് ടൂ ഗെറ്റ് വൺ ഫ്രീ’ പ്രമോഷനുമായി ലുലു
text_fieldsദോഹ: രണ്ടെണ്ണത്തിന്റെ വില നൽകി മൂന്ന് ഉൽപന്നങ്ങൾ സ്വന്തമാക്കാവുന്ന ‘ബയ് ടൂ ഗെറ്റ് വൺ ഫ്രീ’ പ്രമോഷൻ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. ബുധനാഴ്ച ആരംഭിക്കുന്ന പ്രമോഷൻ ഒക്ടോബർ 13വരെ നീളും.
ഉപഭോക്താക്കൾക്ക് ചുരുങ്ങിയ വിലയിൽ കൂടുതൽ ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള മികച്ച അവസരമായാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ മുഴുവൻ ഔട്ട്ലറ്റുകളിലുമായി ‘ബയ് ടൂ ഗെറ്റ് വൺ ഫ്രീ’ പ്രമോഷന് തുടക്കം കുറിക്കുന്നത്.
അന്താരാഷ്ട്ര ബ്രാൻഡുകളുടെ വലിയ ശേഖരവുമായാണ് രണ്ടാഴ്ചക്കാലത്തെ വമ്പൻ പ്രമോഷൻ ആരംഭിക്കുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ബ്രാൻഡഡ് വസ്ത്രങ്ങളും മറ്റുമായി തിരഞ്ഞെടുത്ത ഉൽപന്നങ്ങൾ പ്രമോഷനിൽ ലഭ്യമാകും.
ചുരിദാർ, സാരി, കുട്ടികളുടെ ഉടുപ്പുകൾ, പാദരക്ഷകൾ, ബാഗ് തുടങ്ങി എല്ലാ പ്രായക്കാർക്കുമുള്ള മികച്ച ഷോപ്പിങ് അവസരമാണ് ഈ സമയമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു. ലീ, റാങ്ക്ലർ, ക്രോസ്, ഡോക് ആൻഡ് മാർക്, സ്കെച്ചേഴ്സ്, റീബോക്, ലൂയി ഫിലിപ്, ആരോ, ഈറ്റൻ തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുടെ വൻ ശേഖരമാണ് സ്പെഷൽ പ്രമോഷനിൽ ഉൾക്കൊള്ളിച്ചത്. മൂന്ന് ഉൽപന്നങ്ങൾ എടുക്കുമ്പോൾ അവയിൽ വിലകുറഞ്ഞ മൂന്നാമത്തേത് സൗജന്യമായി ലഭ്യമാകും. വ്യത്യസ്ത ബ്രാൻഡുകൾ ഷോപ്പ് ചെയ്തുതന്നെ ഓഫർ ഉപയോഗപ്പെടുത്താം.
ലുലു ഹൈപ്പർമാർക്കറ്റ് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഷോപ്പിങ് ആഘോഷം ഒക്ടോബർ മൂന്നുവരെ തുടരും.
ഇലക്ട്രോണിക്, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് വാർഷിക ബൊണാൻസയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

