Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക പരിസ്ഥിതി...

ലോക പരിസ്ഥിതി ദിനത്തിൽ പങ്കുചേർന്ന് ലുലു

text_fields
bookmark_border
ലോക പരിസ്ഥിതി ദിനത്തിൽ പങ്കുചേർന്ന് ലുലു
cancel

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തി​െൻറ ദശലക്ഷം മരങ്ങൾ എന്ന തലക്കെട്ടിലൂന്നിയുള്ള സംരംഭത്തിൽ പങ്കുചേർന്ന് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപർമാർക്കറ്റും. ഡി-റിങ് റോഡിൽ ലുലു ഹൈപർമാർക്കറ്റ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പബ്ലിക് പാർക്​സ്​ ഡിപ്പാർട്മെൻറ് അസി. ഡയറക്​ടർ മുഹമ്മദ് അൽസാദ,​േപ്രാജക്​ട്​ സെക്​ഷൻ മേധാവി ഖാലിദ് അസിന്ദി, മുതിർന്ന ഉദ്യോഗസ്ഥരായ എൻജിനീയർ മയ്​സൂൻ, ദോഹ മുനിസിപ്പാലിറ്റി ഗാർഡൻ വകുപ്പിൽനിന്നുള്ള നാസർ അൽദർവീശ്, അബ്​ദിൽ മഹ്ദി സൽമാൻ, ലുലു ഗ്രൂപ് മാനേജ്മെൻറിൽനിന്നുള്ള മുതിർന്ന ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രകൃതി സംരക്ഷണത്തി​െൻറ മഹത്തായ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കിക്കുന്നതിനുള്ള മന്ത്രാലയത്തി​െൻറ സംരംഭത്തിന് പിന്തുണ നൽകുന്നതി​െൻറ ഭാഗമായാണ് ലുലുവി​െൻറ പരിപാടി. കൂടാതെ, ലുലു ഹൈപർമാർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് ചെടികൾ നൽകുകയും ചെയ്യുന്നു. ലുലു ഹൈപർമാർക്കറ്റ് പാർക്കിങ്​ ഗ്രൗണ്ടുകളിൽ ചെടികൾ നട്ടുവളർത്തുകയും ചെയ്യും.

സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും ലുലു ഗ്രൂപ്പി​െൻറ സി.എസ്.ആർ പരിപാടികളുടെയും ഭാഗമായുള്ള സുസ്ഥിരത, ലുലു ഹൈപർമാർക്കറ്റി​െൻറ മുൻഗണനാ വിഷയങ്ങളിലൊന്നാണ്. പരിസ്ഥിതി സംരക്ഷണത്തി​െൻറ ഭാഗമായി നിരവധി പദ്ധതികളും സംരംഭങ്ങളുമാണ് ലുലു ആവിഷ്​കരിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.

കഴിഞ്ഞ ആഴ്​ച സുസ്ഥിരത പ്രവർത്തനങ്ങൾക്ക് ജി.എസ്.എ.എസ്​ ഗോൾഡ് റേറ്റ് അംഗീകാരവും ലുലുവിനെ തേടിയെത്തിയിരുന്നു. മിഡിലീസ്​റ്റിലും ഉത്തരാഫ്രിക്കയിലുമായി സുസ്ഥിരതക്ക് ഗോൾഡ് റേറ്റിങ്​ നേടുന്ന പ്രഥമ റീട്ടെയിലറെന്ന ഖ്യാതിയും ലുലുവിന് സ്വന്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Environment DayLulu
News Summary - Lulu participates in World Environment Day
Next Story