പെരുന്നാൾ സമ്മാനമായി അബു സിദ്രയിൽ ലുലു ‘ലോട്ട്’
text_fieldsഅബു സിദ്രമാളിലെ ലോട്ട് ദി വാല്യൂ ഷോപ് ലുലു ഗ്രൂപ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഉപഭോക്താക്കൾക്ക് പെരുന്നാൾ സമ്മാനമായി ലുലു ഗ്രൂപ്പിന്റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ‘ലോട്ട്’ പുതിയ ഔട്ട്ലെറ്റ് അബു സിദ്ര മാളിൽ പ്രവർത്തനമാരംഭിച്ചു. ലോട്ടിന്റെ ഖത്തറിലെ രണ്ടാമത്തെ ഔട്ട്ലെറ്റിനാണ് രാജ്യത്തെ അത്യാധുനിക വാണിജ്യ കേന്ദ്രമായ അബുസിദ്രമാളിൽ തുടക്കം കുറിച്ചത്. വിശഷ്ടാതിഥികളും സാമൂഹിക മാധ്യമ പ്രമുഖരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ ലുലു ഗ്രൂപ് ഗ്ലോബൽ ഓപറേഷൻ ഡയറക്ടറും ചീഫ് സസ്റ്റയ്നബിലിറ്റി ഓഫിസറുമായ ഡോ. മുഹമ്മദ് അൽതാഫ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അബു സിദ്രമാളിൽ ആരംഭിച്ച ലോട്ട് ദി വാല്യൂ ഷോപ്പ്
മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിക്കൊണ്ട് ഖത്തറിലെ ഉപഭോക്താക്കളിലേക്ക് പുതുവർഷത്തിലാണ് ലുലു ഗ്രൂപ്പിലെ ‘ലോട്ട്’ വാല്യൂ ഷോപ് ആദ്യമായി എത്തിയത്. പുതുവത്സര സമ്മാനമായി ആരംഭിച്ച ആദ്യ ഔട്ട്ലെറ്റിന്റെ സ്വീകാര്യതക്കു പിന്നാലെയാണ് രണ്ടാം ഔട്ട്ലെറ്റും ഉദ്ഘാടനം ചെയ്തത്.
ഒരു റിയാൽ മുതൽ 19 റിയാൽ വരെ നിരക്കിൽ ഗാർഹിക വസ്തുക്കൾ, വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, പാദരക്ഷ, ബാഗ്, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, തുടങ്ങി നിരവധി ഉൽപന്നങ്ങളുടെ അപൂർവ ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പുരുഷ, വനിതകൾക്കും കുട്ടികൾക്കുമായി പുതുപുത്തൻ ട്രെൻഡിലെ വസ്ത്രങ്ങൾ മുതൽ ആഘോഷവേളകളിൽ ആവശ്യമായതെല്ലാം ‘ലോട്ട്’ വാഗ്ദാനം ചെയ്യുന്നു. ഒരു റിയാൽ മുതൽ നാല് റിയാൽ വരെ നിരക്കിൽ ഗാർഹിക അവശ്യവസ്തുക്കളും, 19 റിയാലിനുള്ളിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ നിരയുമാണ് ‘ലോട്ടി’നെ ആകർഷകമാക്കുന്നത്. ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ബജറ്റ് സൗഹൃദ ദൈനംദിന ഷോപ്പിങ്ങിനുള്ള അവസരം കൂടിയാണിത്.
വിശാലമായ ഷോപ്പിങ് സൗകര്യമുള്ള അബു സിദ്ര മാൾ, 3000ത്തോളം കാർ പാർക്കിങ്ങും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ വേനൽക്കാല ശേഖരവും അവതരിപ്പിക്കുന്നതായി വാർത്തക്കുറിപ്പിൽ അറിയിച്ചു. അമിത ചെലവില്ലാതെ ഏറ്റവും പുതിയ സീസണൽ ട്രെൻഡുകൾ സ്വന്തമാക്കാനും അവസരമൊരുക്കുന്നു.
രണ്ടാമത്തെ ഔട്ട്ലെറ്റ് കൂടി ആരംഭിച്ചതോടെ ഖത്തറിലെ വല്യൂഷോപ്പിങ്ങിന് ‘ലോട്ട്’ പുത്തൻ നിർവചനം തീർക്കുകയാണ്. ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങൾ, താങ്ങാനാവുന്ന വിലയിലും ആകർഷകമായ ഷോപ്പിങ് അനുഭവത്തിലുമായി ഒരുക്കുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

