Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്തനാർബുദ ബോധവൽക്കരണം; ലുലു ഹൈപ്പർമാർക്കറ്റും ഖത്തർ കാൻസർ സൊസൈറ്റിയും കൊകോർക്കുന്നു

text_fields
bookmark_border
സ്തനാർബുദ ബോധവൽക്കരണം; ലുലു ഹൈപ്പർമാർക്കറ്റും ഖത്തർ കാൻസർ സൊസൈറ്റിയും കൊകോർക്കുന്നു
cancel
camera_alt


ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റ്സ് ടൈം സ്തനാർബുദ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചപ്പോൾ


ദോഹ: സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റും ഖത്തർ കാൻസർ സൊസൈറ്റിയും സംയുക്തമായി 'ഇറ്റ്സ് ടൈം' ബോധവൽക്കരണ കാമ്പയിന് തുടക്കം കുറിച്ചു. നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ഒക്ടോബർ മാസത്തിൽ ഖത്തറിലെ എല്ലാ ലുലു സ്റ്റോറുകളിലും 'ഷോപ്പ് ആൻഡ് ഡൊണേറ്റ്' കാമ്പയിൻ നടപ്പാക്കും.

തിരഞ്ഞെടുത്ത 1,500ലധികം ഉൽപ്പന്നങ്ങളുടെ വിൽപനയിൽ നിന്നുള്ള ഒരു വിഹിതം ഖത്തർ കാൻസർ സൊസൈറ്റിയുടെ ബോധവൽക്കരണം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്കായി സംഭാവന ചെയ്യും. സ്തനാർബുദത്തെ നേരത്തേ കണ്ടെത്തുന്നത് നിർണ്ണായകമാണെന്നും, കൃത്യസമയത്ത് നടപടിയെടുക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്നുമുള്ള സന്ദേശം ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിനൊപ്പം, ദൈനംദിന ഷോപ്പിങ്ങിലൂടെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതായും ലുലു മാനേജ്മെന്റ് അറിയിച്ചു. കാമ്പയിന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ പ്രത്യേക പോസ്റ്ററുകളും ബോധവൽക്കരണ ലോഗോകളും പ്രദർശിപ്പിച്ചിച്ചിട്ടുണ്ട്. ഇത് സ്റ്റോറുകളിൽ എത്തുന്ന ഉപഭോക്താക്കളിൽ കാമ്പയിൻ സന്ദേശം എത്തിക്കാൻ സഹായിക്കും.

കാൻസർ ബോധവൽക്കരണം വളർത്തുന്നതിനും നേരത്തെയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ദൗത്യത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് നിരന്തരം നിലകൊണ്ടിട്ടുണ്ടെന്ന് ഖത്തർ കാൻസർ സൊസൈറ്റി വക്താവ് വശദീകരിച്ചു. ലുലു ഹൈപ്പർമാർക്കറ്റിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ഒക്ടോബറിൽ, ഖത്തറിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് കാമ്പയിനിൽ പങ്കെടുക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Cancer Society Lulu Partnership
Next Story