ലുലുവിൽ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സന്ദർശനം; ഇറ്റാലിയന്‍ ഉത്പന്നങ്ങളുടെ സ്ഥിരം വിഭാഗം തുറന്നു
text_fieldsദോഹ: ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസെപ്പി കോെൻറ അല്മെസ്സിലയിലെ ലു ലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മ ുഹമ്മദ് അല്‍ത്താഫും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. നൂറു ശ തമാനം ഇറ്റാലിയന്‍ ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള ആദ്യ സ്ഥിരം കോര്‍ണറും ഇറ്റാലിയന്‍ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു. കോള്‍ഡിറെറ്റി ഇറ്റലിയാണ് ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. ആഗോളാടിസ്ഥാനത്തില്‍ ലുലു ഹൈപ്പര്മാര്ക്കറ്റ്സും ഇറ്റലിയും തമ്മില്‍ വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകമാകും. ലുലുവിനെയും കോള്‍ഡിറെറ്റി ഇറ്റലി കമ്പനിയെയും സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിനമാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗുണമേന്മയേറിയ ഇറ്റാലിയന്‍ ഉത്പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാന്‍ കരാര്‍ സഹായകമാകും. ഇറ്റലിയില്‍ നിന്നും ഖത്തറിലേക്കുള്ള കാര്‍ഷിക ഭക്ഷ്യ കയറ്റുമതിയില്‍ 4.2ശതമാനത്തിെൻറ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുമായി ദീര്‍ഘാകാലാടിസ്ഥാനത്തിലുള്ള വ്യാപാര വാണിജ്യബന്ധമാണ് ലുലുവിനുള്ളത്. 2004 മുതല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറ്റാലിയന്‍ ഫുഡ് ഫെസ്റ്റി വല്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. കോള്ഡിറെറ്റിയുടെ വിദേശത്തേക്കുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടപ്പാ ക്കുന്നത് മാതൃകമ്പനിയായ ഫിലൈര അഗ്രികോള ഇറ്റാലിയാനയാണ്. ഈ കമ്പനിയുമായി ലുലു ഹൈപ്പ ര്മാര്ക്കറ്റ് കഴിഞ്ഞവര്‍ഷം ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ലുലുവിെൻറ ഇറ്റാലിയൻ ഉത്പന്നങ്ങളുടെ സ്ഥിരം കോര്‍ണറിെൻറ ഉദ്ഘാടനചടങ്ങില്‍ ഖത്തറിലെ ഇറ്റാലിന്‍ അംബാസഡര്‍ പാസ്ക്വേല് സല്‍സാനോ, ഇറ്റാലിയന്‍ ട്രേഡ് കമ്മീഷണര്‍ ജിയോസഫത് റിഗാനോ, കോള്‍ഡിറെറ്റി പ്രതിനിധികളായ പ്രസിഡൻറ് ഡേവിഡ് ഗ്രാനിയറി, ഫിലൈര അഗ്രികോള ഇറ്റാലിയാനയുടെ പ്രതിനിധി ജിയാന്‍ ലൂക ലെല്ലി, സ്റ്റിഫാനോ അല്‍ബെ ര്ട്ടാസി, പ്രൊഫ. ജിയാന്‍ പീട്രോ കല്ലാരി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
