ഇന്ത്യൻ രുചിയും വൈവിധ്യവുമായി ലുലുവിൽ ‘ഇന്ത്യ ഉത്സവ്’
text_fieldsലുലു ഗ്രൂപ്പിന്റെ ഇന്ത്യ ഉത്സവ് ഡി റിങ് റോഡ് ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങളുടെ വമ്പൻ ഷോപ്പിങ്ങുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ മേളക്ക് തുടക്കമായി. ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും പ്രവാസമണ്ണിലെ ഉപഭോക്താക്കളിലേക്കും പരിചയപ്പെടുത്തിയാണ് ലുലു ഗ്രൂപ് ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യ ഉത്സവ് ഒരുക്കിയത്. ഡി റിങ് റോഡ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിച്ചു. ഖത്തരി പ്രമുഖരും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും, ലുലു ഗ്രൂപ് ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷിയായി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മേഖലയിലെ എല്ലാ ഔട്ട്ലെറ്റുകളിലും നടത്തുന്ന പത്തുദിവസ മേളയുടെ തുടർച്ചയായാണ് ഖത്തറിലും ലുലു ഗ്രൂപ് ഇന്ത്യ ഉത്സവ് തുടങ്ങിയത്. റിപ്പബ്ലിക്കിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കും ലോകമെങ്ങുമുള്ള ഭാരതീയർക്കും സവിശേഷമായ ദിനമാണ് ജനുവരി 26 എന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര, വ്യാപാര സൗഹൃദത്തെക്കുറിച്ചും അംബാസഡർ പരാമർശിച്ചു.
വ്യാപാര, നിക്ഷേപ മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകങ്ങളാണ് ലുലു ഗ്രൂപ് പോലുള്ള വ്യാപാര സ്ഥാപനങ്ങളെന്നും നൂറ്റാണ്ടുകൾക്കുമുമ്പ് ഈ ബന്ധം കൂടുതൽ വ്യാപാര, മാനുഷിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉത്സവിലെ ഉൽപന്നങ്ങൾ അംബാസഡർ സന്ദർശിക്കുന്നു
ഇന്ത്യൻ ഉൽപന്നങ്ങളും സംസ്കാരിക വൈവിധ്യവും വ്യത്യസ്ത രാജ്യക്കാരായ ജനങ്ങളിലേക്ക് എത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിനൊപ്പം സ്വദേശി ഉൽപന്നങ്ങളുമായും ഖത്തരി സമ്പദവ്യവസ്ഥക്ക് മികച്ച സംഭാവന ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഭക്ഷ്യ, സാംസ്കാരിക വൈവിധ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിയിരിച്ചൊരുക്കിയാണ് ലുലു ഇന്ത്യ ഉത്സവ് സംഘടിപ്പിക്കുന്നത്. 4000ത്തിലേറെ ഇന്ത്യൻ ഉൽപന്നങ്ങളാണ് ഇറക്കുമതിചെയ്ത് വിപണിയിലെത്തിക്കുന്നത്. ജനപ്രിയമായ ഉപഭോക്തൃ ഉൽപന്നങ്ങൾ, ലുലു പ്രൈവറ്റ് ലാബൽ ഉൽപന്നങ്ങൾ, പഴം, പച്ചക്കറി, പാക്കിങ് ഫുഡ്, ഗാർഹിക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഷോറൂമുകളിൽ ലഭ്യമാണ്.
അംബാസഡർ വിപുലും അതിഥികളും ‘ഇന്ത്യ’ കട്ടൗട്ടിനരികിൽ
ജനുവരി 23ന് ആരംഭിച്ച ‘ബൈ ടു ഗെറ്റ് വൺ ഫ്രീ’ പ്രൊമോഷൻ ഫെബ്രുവരി അഞ്ചുവരെ തുടരും. ഇന്ത്യൻ ധാന്യവർഗങ്ങൾ, ബേക്കറി, തത്സമയം തയാറാക്കിയ ഹോട് ഫുഡ്, വിവിധ ഇന്ത്യൻ പ്രദേശങ്ങളിലെ രുചികൾ, പരമ്പരാഗത മധുര എന്നിവയും ഇന്ത്യ ഉത്സവിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

