Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വമ്പൻ ​ഷോപ്പിങ് പ്രൊമോഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്

text_fields
bookmark_border
‘ബൈ ടു ഗെറ്റ് വൺ ഫ്രീ’ ഓഫറിനു തുടക്കം; കല്യാണുമായി സഹകരിച്ച് സമ്മാനപദ്ധതികളും
lulu mall
cancel

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബൈ ടു ഗെറ്റ് വൺ ഫ്രീ’ പ്രമോഷന് തുടക്കമായി. ജൂലൈ ഒന്നുവരെ നീളുന്ന ആവേശകരമായ ​ഷോപ്പിങ് പ്രമോഷനിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ​മെൻസ് വെയർ, ലേഡീസ് വെയർ, ചുരിദാർ, സാരി, കുട്ടികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗ് ഉൾപ്പെടെ ഉൽപന്നങ്ങൾ ഈ ഓഫറിൽ ലഭ്യമാവുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു.

ലീ, റാങ്ക്‍ലർ, ക്രോക്സ്, ​സ്കെച്ചേഴ്സ്, റീബോക്, ലൂയി ഫിലിപ്, ആരോ, ഈറ്റൻ, കോർട്ജിയാനി, ഡി ബെകേഴ്സ്, ജോൺ ലൂയിസ്, മാർകോ ഡൊനാടെലി, വാൻ ഹ്യൂസൻ, അലൻസളി, പീറ്റർ ഇംഗ്ലണ്ട്, ഒക്സംബർഗ്, സീറോ, ഡാഷ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പ്രമോഷനിൽ ലഭ്യമാവും.

ഏറ്റവും മികച്ച ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്കുള്ള അവസരം കൂടിയാണ് ഇത്. ഇതോടൊപ്പംതന്നെ കല്യാൺ ജ്വല്ലേഴ്സുമായി സഹകരിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക സമ്മാന പദ്ധതിയും തയാറാക്കിയിട്ടുണ്ട്. 1.5 കിലോ സ്വർണവും ഒരു ലക്ഷം റിയാലിന്റെ ഗിഫ്റ്റ് വൗച്ചറുകളുമാണ് എക്സ്​ക്ലൂസിവ് ഓഫറിലൂടെ നൽകുന്നത്.

സൂപ്പർമാർക്കറ്റ്, ഡിപ്പാർട്മെന്റ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് നടത്തുന്ന 100 റിയാൽ ഷോപ്പിങ്ങിലൂടെ ഉപഭോക്താക്കൾക്ക് ഇ റാഫ്ൾ നറുക്കെടുപ്പിൽ പങ്കാളിയാവാം. 50 വിജയികൾക്ക് 30 ഗ്രാം വീതം സ്വർണ നാണയവും 50 വിജയികൾക്ക് 2000 റിയാലിന്റെ ഷോപ്പിങ് വൗച്ചറും ലഭിക്കും.

ഇതിനുപുറമെ, 100 റിയാലോ അതിനു മുകളിലോ ഷോപ്പിങ് നടത്തുന്ന ഉപഭോക്താവിന് 100 റിയാലിന്റെ ഗോൾഡ് വൗച്ചറും 250 റിയാലിന്റെ ഡയമണ്ട് വൗച്ചറും ലഭിക്കും. ഇതുവഴി കല്യാൺ ജ്വല്ലേഴ്സിന്റെ ഷോറൂമുകളിൽനിന്ന് നിശ്ചിത തുക ഇളവിൽ സ്വർണം വാങ്ങാവുന്നതാണ്. ഈ പ്രമോഷൻ ആഗസ്റ്റ് 22 വരെ തുടരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu Hypermarket with huge shopping promotion
Next Story