Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​ൻ ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​ൻ ഫെ​സ്റ്റി​വ​ൽ
cancel
camera_alt

ഖ​ത്ത​റി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ എം. ​മ​ഫാ​സ് മൊ​ഹി​ദ്ദീ​നും ഭാ​ര്യ​യും ഐ​ൻ ഖാ​ലി​ദി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​ൻ ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ‘ടേ​സ്റ്റ് ഓ​ഫ് ശ്രീ​ല​ങ്ക’​എ​ന്ന പേ​രി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​ൻ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ഖ​ത്ത​റി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ലു​ലു ഗ്രൂ​പ് ‘ഉ​ത്സ​വം’​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​ഖ​ല​യി​ലെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും വ​ർ​ഷം​തോ​റും ഫെ​സ്റ്റി​വ​ൽ ന​ട​ക്കാ​റു​ണ്ട്.

ശ്രീ​ല​ങ്ക​യു​ടെ അ​തു​ല്യ​മാ​യ പാ​ച​ക പൈ​തൃ​ക​വും വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​വും മൂ​ല്യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ് ഫെ​സ്റ്റി​വ​ൽ. ഗു​ണ​നി​ല​വാ​ര​മു​ള്ള ശ്രീ​ല​ങ്ക​ൻ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും കാ​ർ​ഷി​ക, ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്റ്റാ​ഫോ​ർ​ഡ് ശ്രീ​ല​ങ്ക​ൻ സ്കൂ​ളി​ലെ​യും ദി​നു ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ​ല​ങ്ക​ൻ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഖ​ത്ത​റി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ എം. ​മ​ഫാ​സ് മൊ​ഹി​ദ്ദീ​നും അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യും സം​യു​ക്ത​മാ​യി ഐ​ൻ ഖാ​ലി​ദി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​സ​ൽ​ട്ടി​ങ് ചെ​യ​ർ​മാ​ൻ നാ​സ​ർ മു​ഹ​മ്മ​ദ് ജെ ​അ​ൽ​മാ​രി, ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​സ​ൽ​ട്ടി​ങ് സി.​ഇ.​ഒ ഇ​ഷാ​ൻ ഫൈ​ന​ൽ, അ​ൽ ഹാ​രി​ബ് സെ​ക്യൂ​രി​റ്റി സി​സ്റ്റം​സ് സി.​ഒ.​ഒ ച​രി​ത് ജ​യ​സേ​ന, സ്റ്റാ​ഫോ​ർ​ഡ് ശ്രീ​ല​ങ്ക​ൻ സ്കൂ​ൾ ദോ​ഹ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ കു​മു​ദു ഫൊ​ൻ​സേ​ക തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി 10 വ​രെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ്റ്റോ​റു​ക​ളി​ലും തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - LuLu launches 'Taste of Sri Lanka Festival'
Next Story