ലുലുവിൽ അംഗ ശുചിത്വ കാമ്പയിന് തുടക്കം
text_fieldsദോഹ: മേഖലയിലെ പ്രധാന റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിലെ ഔട്ട് ലെറ്റുകളില്‍ കൈ ശുചിത്വ കാമ്പയിന് തുടക്കം. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ് എന്ന പ്രമേയത്തിലാണ് കാമ്പയിന്. ഉപഭോക്താക്കളിലും ജീവനക്കാരിലും പൊതുജനങ്ങളിലും കൈ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്നതാണ് ലക്ഷ്യം. വർധിച്ച അണുബാധക്കും രോഗങ്ങള്‍ പകരുന്നതിനും ഇടയാക്കുന്ന അപകടസാധ്യത ഘടകങ്ങള്‍ പ്രധാനമായും കൈ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് ഇതുമായി ബന്ധപ്പെട്ട് വിപുലമായ കാമ്പയിന് നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയും ആരോഗ്യവും ഒരുപോലെ നിലനിര്‍ത്തുകയെന്നതും ലക്ഷ്യമിടുന്നു. ഷോപ്പിങ് ട്രോളി ഹാന്‍ഡിലുകള്‍, ബാസ്ക്കറ്റുകള്‍, ഹാന്ഡ്റെയ്ലുകള്, ലിഫ്റ്റുകള്‍, വാഷ്റൂമുകള്‍ തുടങ്ങി ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ എല്ലാ ഉപരിതലങ്ങളും സ്പർശിക്കുന്ന ഇടങ്ങളുമെല്ലാം തുടര്‍ച്ചയായി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് ലുലു സ്വീകരിച്ചിരിക്കുന്നത്.
അണുബാധക്ക് സാധ്യതയുള്ള സ്ഥലത്ത് സ്പര്‍ശിച്ച ശേഷം പിന്നീട് വായ, മൂക്ക്, കണ്ണുകള്‍ എന്നിവയിലേതെങ്കിലും സ്പര്‍ശിച്ചാല്‍ അണുബാധക്കിടയാക്കും. ലുലു ഔട്ട്ലെറ്റുകളിലെ എല്ലാ മേഖലകളിലും കര്‍ശനമായ കൈ ശുചിത്വ പ്രോട്ടോകോള്‍ പിന്തുടരുന്നുണ്ട്.പ്രത്യേകിച്ചും ഫിഷ് കൗണ്ടര്‍, ഹോട്ട് കിച്ചണ്‍, ബേക്കറി, കശാപ്പ് കേന്ദ്രം തുടങ്ങിയ വിഭാഗങ്ങളിലെല്ലാം കര്‍ശനമായ ശുചിത്വ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഡ്യൂട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മടങ്ങുമ്പോഴും ജീവനക്കാരുടെയും വ്യാപാരികളുടെയും ശരീരോഷ്മാവ് സംബന്ധിച്ച സൂക്ഷ്മ നിരീക്ഷണം ആരംഭിച്ചതായും മാനേജ്മെൻറ് അറിയിച്ചു. എല്ലാ ജീവനക്കാര്‍ക്കും പതിവായി ശുചിത്വ പരിശീലന സെഷനുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
