ലുലു ഹൈപ്പർമാർക്കറ്റിന് ഏഴാമത് സി.എസ്.ആർ പുരസ്കാരം
text_fieldsദോഹ: ഏഴാമത് സി.എസ്.ആർ അവാർഡിൽ സ്വകാര്യമേഖലയിലെ മികച്ച കമ്പനിക്കുള്ള പുരസ്കാ രം മേഖലയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് സ്വന്തമാക് കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനിയുടെ കാർമികത്വത്തിലാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. എസ്ദാൻ പാ ലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ മുഹമ്മദ് അൽത്താഫ് പുരസ്കാരം ഏറ്റുവാങ്ങി. ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ അൽഫഖ്റു, സോഷ്യൽ റെസ്പോൺസിബിലിറ്റി കമ്മിറ്റി ചെയർമാൻ ശൈഖ് താനി ബിൻ അലി ആൽഥാനി, അറബ് അക്കൗണ്ടൻറ്സ് ഡീൻ ഡോ. തലാൽ അബു ഗസാലെഹ് എന്നിവർ പങ്കെടുത്തു.
വിവിധ സാമൂഹിക സംരംഭങ്ങളെ പ്രതിബദ്ധതയോടെ പിന്തുണക്കുന്നവരെന്ന നിലയിൽ ലുലു ഹൈപ്പർമാർക്കറ്റിെൻറ എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം മികച്ച അംഗീകാരവും പ്രശംസയുമാണ് നൽകിവരുന്നത്. തുടക്കം മുതൽ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം ലക്ഷ്യമിട്ട് നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് നടപ്പാക്കിയത്. അത്തരം പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
ൈപ്രസ് ഫ്രീസ് പോളിസി നടപ്പാക്കൽ, എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷനുമായി പങ്കാളിത്തം, ബയോ ഡീേഗ്രഡബിൾ ബാഗുകൾ, പുനരുപയോഗിക്കാവുന്ന ഷോപ്പിങ് ബാഗുകൾ, പേപ്പർ ബാഗുകൾ എന്നിവ അവതരിപ്പിക്കുന്നതിലും ബോറോ എ ബാഗ് സംവിധാനം നടപ്പാക്കൽ, ഖത്തർ സുസ്ഥിരതാ ഉച്ചകോടി, 2019ലെ റീട്ടെയിൽ പങ്കാളി, സ്തനാർബുദ ബോധവത്കരണ േപ്രാഗ്രാം, വി ലൗ ഖത്തർ പ്രമോഷൻ കാമ്പയിൻ, അഗ്രിടെക്കുമായുള്ള പങ്കാളിത്തം തുടങ്ങിയവയെല്ലാം മികച്ച ജനപിന്തുണയും പ്രോത്സാഹനവും ലഭിച്ച ലുലുവിെൻറ പദ്ധതികളിൽ ചിലതാണ്. അടുത്തിടെ ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡവലപ്മെൻറ് (ഗോർഡ്) സുസ്ഥിരത അവാർഡ് 2019’ പുരസ്കാരവും ലുലു ഹൈപ്പർമാർക്കറ്റ് നേടിയിരുന്നു.
കടലാസിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകളും ഉരുളക്കിഴങ്ങ് അന്നജത്തിൽ നിന്ന് നിർമ്മിച്ച ഹോം കമ്പോസ്റ്റബിൾ ബാഗുകളും ഉപഭോക്താക്കൾക്ക് അവതരിപ്പിക്കുക വഴി ലുലു ശൃംഖല സുസ്ഥിരതയുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിക്കഴിഞ്ഞു. ഉൗർജ്ജ ഉപഭോഗവും മലിനീകരണവും റയ്ക്കുന്നതിനും ലുലു പരിശീലിക്കുന്നതിനൊപ്പം ശൂന്യമായ ക്യാനുകളുടെയും കുപ്പികളുടെയും പുനരുപയോഗം അവതരിപ്പിക്കുന്നതിനും പാക്കേജിംഗ് കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വെണ്ടർമാരുടെ സഹകരണത്തോടെ ശ്രമങ്ങൾ തുടരുകയാണ്.മേഖലയിലെ പ്രധാന റീട്ടെയിലർ എന്ന നിലയിൽ, ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിൽ 12 അത്യാധുനിക സ്റ്റോറുകൾ വഴി ലുലു ഹൈപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം നൽകിക്കൊണ്ടാണ് മികവിെൻറയും വിശ്വാസ്യതയുടെയും പേരിൽ ഒന്നാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.