Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു​വി​ൽ...

ലു​ലു​വി​ൽ ‘ശ്രീ​ല​ങ്ക​ൻ ഫെ​സ്​​റ്റ്​’ തു​ട​ങ്ങി

text_fields
bookmark_border
ലു​ലു​വി​ൽ ‘ശ്രീ​ല​ങ്ക​ൻ ഫെ​സ്​​റ്റ്​’ തു​ട​ങ്ങി
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ശ്രീ​ല​ങ്ക​ൻ ഫെ​സ്​​റ്റ്​ തു​ട​ങ്ങി. ‘ര​സാ​വ​ത്ത്​ ശ്രീ​ല​ങ്ക’ എ​ന്ന പേ​രി​ലു​ള്ള ഫെ​സ്​​റ്റ്​ ലു​ലു​വി​െ​ൻ​റ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ഒ​രാ​ഴ്​​ച നീ​ളും. ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത പ​ല ച​ര​ക്ക്​ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ണ്. ശ്രീ​ല​ങ്ക​യു​ടെ ത​ന​ത്​ സം​സ്​​കാ​ര​വും ത​നി​മ​യും തു​ടി​ക്കു​ന്ന മ​റ്റ്​ വ്യ​ത്യ​സ്​​ത ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​മാ​യാ​ണ്​ ലു​ലു​വി​ൽ ശ്രീ​ല​ങ്ക​ൻ ഫെ​സ്​​റ്റ്​ തു​ട​ങ്ങു​ന്ന​ത്. ബ​ർ​വ സി​റ്റി​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​റി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ എ.​എ​സ്.​പി ലി​യാ​നേ​ജ്​ ഫെ​സ്​​റ്റി​വ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ പ​െ​ങ്ക​ടു​ത്തു. ബാ​ങ്കു​ക​ൾ, സ്​​കൂ​ളു​ക​ൾ, വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newslulu hypermarket-gulf news
News Summary - lulu hypermarket-Qatar -gulf news
Next Story