Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഇ​നി ഉ​മ്മു​ൽ അ​മാ​ദി​ലും

text_fields
bookmark_border
ഖ​ത്ത​റി​ലെ 24ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് നോ​ർ​ത്ത് പ്ലാ​സ മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്
inauguration
cancel
camera_alt

ഉമ്മുൽ അമാദിലെ ലുലു ഹൈപ്പർമാർക്കറ്റ് ശൈഖ് ഫൈസൽ ഖലീഫ സുൽതാൻ ആൽഥാനി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി, ഇന്ത്യൻ അംബാസഡർ വിപുൽ, ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽഥാനി, ലുലു ഗ്രൂപ്പ് ഗ്ലോബൽ റിലേഷൻസ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് എന്നിവർ സമീപം

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു ഗ്രൂ​പ്പി​ന്റെ ഖ​ത്ത​റി​ലെ 24ാമ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​മ്മു​ൽ അ​മാ​ദി​ലെ നോ​ർ​ത്ത് പ്ലാ​സ മാ​ളി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഷോ​പ്പി​ങ്ങി​ന്റെ മ​റ്റൊ​രു ഉ​ത്സ​വം​കൂ​ടി സ​മ്മാ​നി​ച്ചാ​ണ് ​പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ആ​ഗോ​ള​ത​ല​ത്തി​ലെ 273ാമ​ത്തേ​ത് കൂ​ടി​യാ​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഖ​ത്ത​രി വ്യാ​പാ​ര പ്ര​മു​ഖ​ൻ ശൈ​ഖ് ഫൈ​സ​ൽ ഖ​ലീ​ഫ സു​ൽ​ത്താ​ൻ ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ​ഥാ​നി, ലു​ലു ഗ്രൂ​പ് ഗ്ലോ​ബ​ൽ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് സി.​എ​സ്.​ഒ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു.

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ ഖ​ത്ത​ർ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്നു​ള്ള പി​ന്തു​ണ​ക്ക് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ന​ന്ദി അ​റി​യി​ച്ചു. ‘ലു​ലു ഗ്രൂ​പ്പി​ന്റെ ജൈ​ത്ര​യാ​ത്ര​യി​ലെ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​യി ഖ​ത്ത​റി​ലെ 24ാമ​ത്തെ​യും ​ലോ​ക​ത്തെ 273ാമ​ത്തെ​യും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നും ക​രു​ത്തു​റ്റ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നും അ​നു​വ​ദി​ച്ച രാ​ജ്യ​ത്തെ വ്യാ​പാ​ര സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ന് ഞ​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​കോ​ത്ത​ര ഷോ​പ്പി​ങ് അ​നു​ഭ​വം, മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം, തു​ല്യ​ത​യി​ല്ലാ​ത്ത ഉ​പ​ഭോ​ക്തൃ സേ​വ​നം എ​ന്നി​വ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ലു​ലു പു​തി​യ കേ​ന്ദ്ര​ത്തി​ലേ​ക്കും വ്യാ​പി​ക്കു​ന്ന​ത്. 25,000 ച​തു​ര​ശ്ര അ​ടി വി​ശാ​ല​ത​യു​ള്ള ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്യും.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഒ​രു ഇ​ന്ത്യ​ൻ സം​രം​ഭ​ക​ന്റെ വി​ജ​യ​ക​ര​മാ​യ യാ​ത്ര​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന​നി​ല​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ മു​ഹൂ​ർ​ത്ത​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക​വും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​തു​മാ​യ പു​ത്ത​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഇ​ൻ ഹൗ​സ് ബേ​ക്ക​റി, സീ​റോ വേ​സ്റ്റ് റീ​ഫി​ൽ സ്റ്റേ​ഷ​ൻ, ജ​ന​പ്രി​യ​മാ​യ പ്ലാ​ന​റ്റ് വൈ ​ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​ത​ന ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്, സെ​ൽ​ഫ് ചെ​ക്ക്ഔ​ട്ട്, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ്രീ​ൻ ചെ​ക്ക്ഔ​ട്ട് കൗ​ണ്ട​ർ എ​ന്നി​വ​യും സ​വി​ശേ​ഷ​ത​യാ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന വീ​ൽ​ചെ​യ​ർ പ്ര​വേ​ശ​നം, സീ​റ്റി​ങ്, ഗി​ഫ്റ്റ് സ​ർ​വി​സ്, പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ​ക്കു​ള്ള റി​വേ​ഴ്സ് വെ​ൻ​ഡി​ങ് മെ​ഷീ​ൻ എ​ന്നി​വ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

സീ​റോ വേ​സ്റ്റ് റീ​ഫി​ൽ സ്റ്റേ​ഷ​ൻ, സ​സ്യാ​ഹാ​ര പ്രേ​മി​ക​ളു​ടെ ‘പ്ലാ​നെ​റ്റ് വൈ’, ​ഓ​ർ​ഗാ​നി​ക്, കീ​റ്റോ-​ഫ്ര​ണ്ട്‌​ലി, സൂ​പ്പ​ർ ഫു​ഡ്‌​സ്, ഗ്ലൂ​റ്റ​ൻ ഫ്രീ, ​പ്രോ​ട്ടീ​ൻ, ഡെ​യ​റി ഫ്രീ, 100 ​ക​ലോ​റി​യി​ൽ താ​ഴെ, പ​ഞ്ച​സാ​ര ചേ​ർ​ക്കാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​മെ​ല്ലാം ചേ​രു​ന്ന​താ​ണ് ഷോ​പ്പി​ങ് അ​നു​ഭ​വം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu Hypermarket now in Umm Al Amad
Next Story