Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഇ​നി ദോ​ഹ ​മാ​ളി​ലും

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഇ​നി ദോ​ഹ ​മാ​ളി​ലും
cancel
camera_alt

ലു​ലു ഗ്രൂ​പ്പി​ന്റെ ഖ​ത്ത​റി​ലെ 23ാമ​ത്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ അ​ബൂ​ഹ​മൂ​ർ ദോ​ഹ മാ​ളി​ൽ അ​ബ്ദു​ൽ അ​സീ​സ് മു​ഹ​മ്മ​ദ് അ​ൽ റ​ബ്ബാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു.

ദോ​ഹ: ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും പു​തു​മ​യാ​ർ​ന്ന ഷോ​പ്പി​ങ്​ അ​നു​ഭ​വ​വു​മാ​യി ലു​ലു ഗ്രൂ​പ്പി​ന്റെ രാ​ജ്യ​ത്തെ 23ാമ​ത്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ അ​ബൂ ഹ​മൂ​ർ ദോ​ഹ മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​രു​നി​ല​ക​ളി​ലാ​യി 80,000 ച​തു​ര​ശ്ര​യ​ടി വി​സ്​​തൃ​തി​യി​ൽ അ​തു​ല്യ​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം ഒ​രു​ക്കി​യാ​ണ്​ ലു​ലു ഗ്രൂ​പ് ത​ങ്ങ​ളു​ടെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. പ്ര​മു​ഖ ഖ​ത്ത​രി വ്യ​വ​സാ​യി അ​ബ്ദു​ൽ അ​സീ​സ് മു​ഹ​മ്മ​ദ് അ​ൽ റ​ബ്ബാ​ൻ, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​സ​ൻ അ​ൽ​ഥാ​നി, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.



ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ, കോ​മേ​ഴ്സ്യ​ൽ ബാ​ങ്ക് ഓ​ഫ് ഖ​ത്ത​ർ സി.​ഇ.​ഒ ജോ​സ​ഫ് എ​ബ്ര​ഹാം, ലു​ലു ഗ്രൂ​പ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് അ​ലി എം.​എ, ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, ലു​ലു ഖ​ത്ത​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ എം.​ഒ. ഷൈ​ജ​ൻ, ശ്രീ​ല​ങ്ക, എ​ക്വ​ഡോ​ർ, വി​യ​റ്റ്​​നാം, ബം​ഗ്ലാ​ദേ​ശ്, ​ക്രൊ​യേ​ഷ്യ, പോ​ള​ണ്ട്​ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്​​ട്ര ഗു​ണ​നി​ല​വാ​ര​ത്തി​ലെ സം​വി​ധാ​ന​ങ്ങ​ൾ, ഉ​ന്ന​ത ബ്രാ​ൻ​ഡു​ക​ളു​ടെ ശേ​ഖ​രം എ​ന്നി​വ​യോ​ടെ​യാ​ണ്​ നൂ​ത​ന ഷോ​പ്പി​ങ്ങു​മാ​യി ഹൈ​പ്പ​ർ മാ​ർ​ക്ക്​ ഒ​രു​ങ്ങി​യ​ത്. ലു​ലു ഫാ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന വി​ഭാ​ഗ​മാ​യ ലു​ലു ക​ണ​ക്​​ട്, ഐ ​എ​ക്​​സ്​​പ്ര​സ്, ബ്യൂ​ട്ടി ആ​ൻ​ഡ്​ കോ​സ്​​മെ​റ്റി​ക്​​സി​ന്റെ ബി.​എ​ൽ.​എ​സ്.​എ​ച്ച്, വ​സ്​​ത്ര​ശേ​ഖ​ര​മാ​യ റി​യോ, ​ടെ​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ദോ​ഹ മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം, സെ​ൽ​ഫ്​ ചെ​ക്കൗ​ട്ട്, ഗ്രീ​ൻ ചെ​ക്കൗ​ട്ട്​ കൗ​ണ്ട​ർ തു​ട​ങ്ങി​യ​വ​യും പ്ര​ത്യേ​ക​ത​യാ​ണ്.


ലു​ലു​വി​ന്റെ ഖ​ത്ത​റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന അ​മീ​ർ, പി​താ​വ്​ അ​മീ​ർ, പ്ര​ധാ​ന​മ​ന്ത്രി, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ എം.​എ. യൂ​സു​ഫ​ലി ന​ന്ദി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ വി​വി​ധ ദേ​ശ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക്​ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലെ ഷോ​പ്പി​ങ്​ അ​നു​ഭ​വം ന​ൽ​കു​ന്ന​താ​ണ്​ അ​ബൂ​ഹ​മൂ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യു​ള്ള ‘ലു​ലു ഹാ​പ്പി​ന​സ്​’ ലോ​യ​ൽ​റ്റി പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചു. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​സ​ൻ ആ​ൽ​ഥാ​നി​യും എം.​എ. യൂ​സു​ഫ​ലി​യും ചേ​ർ​ന്നാ​ണ്​ ‘ലു​ലു ഹാ​പ്പി​ന​സ്​’ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ കി​യോ​സ്​​കു​ക​ൾ വ​ഴി​യോ ഓ​ൺ​ലൈ​ൻ​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തോ ‘ഹാ​പ്പി​ന​സി’​ൽ അ​നാ​യാ​സം ഭാ​ഗ​മാ​കം. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വു​ക​ളും പോ​യ​ൻ​റു​ക​ളും ഖ​ത്ത​റി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ല​ഭി​ക്കും. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന പോ​യ​ന്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഷോ​പ്പി​ങ് ചെ​യ്യാ​നും സാ​ധി​ക്കും. സ്​​മാ​ർ​ട്ട്​ ഷോ​പ്പി​ങ്ങി​നൊ​പ്പം സീ​റോ വേ​സ്​​റ്റ്​ റീ​ഫി​ൽ സ്​​റ്റേ​ഷ​ൻ, പ്ലാ​ന​റ്റ്​ വൈ, ​കീ​റ്റോ-​സൂ​പ്പ​ർ ഫു​ഡ്, ഗ്ലൂ​ട്ട​ൻ ഫ്രീ ​തു​ട​ങ്ങി​യ​വ​യു​ടെ കി​യോ​സ്​​ക്​ എ​ന്നീ വൈ​വി​ധ്യ​ങ്ങ​ളോ​ടെ​യാ​ണ്​ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketDoha Mall
News Summary - Lulu Hypermarket now in Doha Mall
Next Story