ലുലു ഹൈപ്പർമാർക്കറ്റ് ‘ലെറ്റ്‌സ് കണക്ട്’ ടെക് പ്രൊമോഷന് തുടക്കം
text_fieldsദോഹ: പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് കണക്ട്’ ഡിജിറ്റൽ പ്രൊമോഷന് അൽ ഘറാഫ ശാഖയിൽ ആരംഭിച്ചു. ചടങ്ങിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖലീഫ അൽ ഹാരൂനും (മി. ക്യു) ലുലുവിന്റെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.
ഡിജിറ്റല്‍ ലോകത്തെ പുതിയ ട്രെന്‍ഡുകള്‍ പരിചയപ്പെടാനും അത്യാധുനിക ഡിജിറ്റല്‍ ഉൽപന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനും ഇത് അവസരം നൽകുന്നു. ജൂലൈ ഏഴുവരെ ഖത്തറിലെ എല്ലാ ലുലു ഷോറൂമുകളിലും ലുലു ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിലും ഓഫറുകൾ ലഭ്യമാകും. സ്മാർട്ട്ഫോണുകൾ, ആക്‌സസറികൾ, എ.ഐ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ എക്‌സ്ക്ലുസിവ് ഓഫറുകൾ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ ഉൽപന്നങ്ങൾക്കായി പ്രത്യേക സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ, സ്മാർട്ട്ഫോണുകളും ആക്‌സസറികളും വിലക്കുറവിൽ ലഭ്യമാണ്. ‘ലെറ്റ്സ് കണക്ട് പ്രൊമോഷൻ വഴി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്ന്’ ലുലു അധികൃതർ പറഞ്ഞു.
ഇതോടൊപ്പം സീസണൽ ഓഫറുകളും ലുലു ഹൈപ്പർമാർക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ അഞ്ചു വരെ, ലൂയി ഫിലിപ്പ്, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട് തുടങ്ങിയ പ്രീമിയം മെൻസ് ബ്രാൻഡുകളിൽ ‘ബൈ വൺ ഗെറ്റ് വൺ’ ഓഫർ ലഭ്യമാണ്.
പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ജൂൺ 30 വരെ ‘ബൈ വൺ ഗെറ്റ് വൺ’ ഓഫറിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

