ലുലു ഹൈപ്പർ മാർക്കറ്റിൽ ‘എക്സ്പ്ലോർ ആസ്ട്രേലിയ’ കാമ്പയിൻ ആരംഭിച്ചു
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘എക്സ്പ്ലോർ ആസ്ട്രേലിയ’ കാമ്പയിൻ ഖത്തറിലെ ആസ്ട്രേലിയൻ അംബാസഡർ ഷെയ്ൻ ഫ്ലനാഗൻ ഉദ്ഘാടനം ചെയ്യുന്നു
ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ‘എക്സ്പ്ലോർ ആസ്ട്രേലിയ’ കാമ്പയിനിൽ ഒരുക്കിയ ഉൽപന്നങ്ങൾ
ആസ്ട്രേലിയൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ആകർഷകമായ വിലയിൽ, മികച്ച ഗുണമേന്മയോടെ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ വൈവിധ്യമാർന്ന ആസ്ട്രേലിയൻ ഉൽപന്നങ്ങളുടെ ശേഖരവുമായി ‘എക്സ്പ്ലോർ ആസ്ട്രേലിയ’ കാമ്പയിൻ ആരംഭിച്ചു.
പേൾ ഖത്തറിലെ ജിയാർഡിനോ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ആസ്ട്രേലിയൻ അംബാസഡർ ഷെയ്ൻ ഫ്ലനാഗൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആസ്ട്രേലിയൻ ഫുട്ബാൾ ഇതിഹാസം ടിം കാഹിൽ, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ്, ആസ്ട്രേലിയ-ഖത്തർ ബിസിനസ് ഫോറം പ്രതിനിധികൾ, ലുലു ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. കിങ്സ് കോളജിലെ കുട്ടികൾ അവതരിപ്പിച്ച ലൈവ് സംഗീത പ്രകടനം കാമ്പയിൻ ഉദ്ഘാടന ചടങ്ങിനെ വർണാഭമാക്കി.
ആസ്ട്രേലിയയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത മാംസം, ഫ്രൂട്ട്സ്, വെജിറ്റബ്ൾ, ഓർഗാനിക് ഭക്ഷണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, തേൻ, സോസുകൾ, ഗ്രോസറി തുടങ്ങിയ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ആകർഷകമായ വിലക്കുറവിൽ, മികച്ച ഗുണമേന്മയോടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ലൈവ് കുക്കിങ് പ്രദർശനങ്ങൾ, സാമ്പിൾ കൗണ്ടറുകൾ എന്നിവയും എക്സ്പ്ലോർ ആസ്ത്രേലിയ’ കാമ്പയിനിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നു. ജനുവരി 28 വരെ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ പ്രൊമോഷൻ ലഭ്യമായിരിക്കും.
ആസ്ട്രേലിയയിൽ നിന്ന് ഭക്ഷ്യ ഉൽപന്നങ്ങൾ അടക്കം ഖത്തറിലേക്കുള്ള കയറ്റുമതിയിൽ സ്ഥിരമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ലുലു അധികൃതർ വാർത്തക്കുറിപ്പിൽ വിശദമാക്കി. ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ദീർഘകാല പങ്കിനെ എടുത്തുപറഞ്ഞ അംബാസഡർ ഷെയ്ൻ ഫ്ലനാഗൻ, ആസ്ട്രേലിയൻ ഉൽപാദകരുമായുള്ള ലുലുവിന്റെ വളർന്നുവരുന്ന പങ്കാളിത്തത്തെ പ്രശംസിക്കുകയും ചെയ്തു. മെൽബണിലുള്ള ലുലുവിന്റെ സ്വന്തം പർച്ചേസിങ് സെന്റർ വഴി നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കുന്നതിനാൽ കുറഞ്ഞ നിരക്കിൽ മികച്ച ഗുണമേന്മയുള്ള സാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

