Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ട്ടി​സം...

ഓ​ട്ടി​സം കാ​മ്പ​യി​നു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്

text_fields
bookmark_border
LuLu Hypermarket launches Autism campaign
cancel

ദോ​ഹ: ലോ​ക ഓ​ട്ടി​സം ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു മാ​സം നീ​ളു​ന്ന ഓ​ട്ടി​സം കാ​മ്പ​യി​നു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ഖ​ത്ത​റി​ലു​ട​നീ​ള​മു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ഖ​ത്ത​ർ ഓ​ട്ടി​സം സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ മേ​യ് ര​ണ്ടു വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​ൽ ​ഓ​ട്ടി​സം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും പി​ന്തു​ണ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ലു​ലു പ്രൈ​വ​റ്റ് ലേ​ബ​ൽ പ​തി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തു​വ​ഴി ഒ​രു റി​യാ​ൽ ഖ​ത്ത​ർ ഓ​ട്ടി​സം സൊ​സൈ​റ്റി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യും എ​ത്തും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ, ഇ-​മെ​യി​ൽ ന്യൂ​സ് ലെ​റ്റ​ർ, സ്റ്റോ​റു​ക​ളി​ലെ ബോ​ർ​ഡു​ക​ൾ, ​െഫ്ല​യ​ർ തു​ട​ങ്ങി​യ​വ വ​ഴി​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.

ഖ​ത്ത​ർ ഓ​ട്ടി​സം സൊ​സൈ​റ്റി​യു​മാ​യി ചേ​ർ​ന്ന് ഈ ​പ്ര​ചാ​ര​ണ കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​യാ​വു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് പ​റ​ഞ്ഞു. ‘‘ലു​ലു പ്രൈ​വ​റ്റ് ലേ​ബ​ൽ പ​തി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ലൂ​ടെ ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്. ഈ ​പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ​ഓ​ട്ടി​സം സം​ബ​ന്ധി​ച്ച ധാ​ര​ണ​ക​ൾ തി​രു​ത്താ​നും ഉ​പ​ക​രി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു’’​ -ഡോ. ​അ​ൽ​താ​ഫ് പ​റ​ഞ്ഞു. പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കും സ​മൂ​ഹ​ത്തി​ലേ​ക്ക് ഓ​ട്ടി​സം സം​ബ​ന്ധി​ച്ച സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​ലും ഖ​ത്ത​ർ ഓ​ട്ടി​സം സൊ​സൈ​റ്റി ലു​ലു ​ഗ്രൂ​പ്പു​​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

ത​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യ ലു​ലു ഗ്രൂ​പ്പി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഖ​ത്ത​ർ ഓ​ട്ടി​സം സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഹ​സ​ൻ പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നും ധാ​ര​ണ​ക​ൾ തി​രു​ത്താ​നും ക​ഴി​യും​വി​ധം കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തേ മാ​തൃ​ക​യി​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarketAutism campaign
News Summary - LuLu Hypermarket launches Autism campaign
Next Story