ലുലു ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാമിന് ഖത്തറിൽ പത്തുലക്ഷം അംഗങ്ങൾ
text_fieldsലുലു ഗ്രൂപ്പിന്റെ ‘ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിന് ഖത്തറിൽ 10 ലക്ഷം അംഗങ്ങളായത് ആഘോഷിക്കുന്ന ചടങ്ങ്
ദോഹ: മുൻനിര റീട്ടെയിൽ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ ‘ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിന് ഖത്തറിൽ 10 ലക്ഷം അംഗങ്ങളായി. ഉപഭോക്തൃ വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. സെൻട്രൽ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അലി അൽ അത്തബ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടറും ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസറുമായ ഡോ. മുഹമ്മദ് അൽതാഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നാഴികക്കല്ല് നേട്ടം ആഘോഷിച്ചു.
സ്ഥിരം ഉപഭോക്താക്കൾക്ക് ഉടൻ ഇളവുകൾ, വാങ്ങലുകൾക്ക് പ്രത്യേക പോയന്റ്, അംഗങ്ങൾക്ക് മാത്രമുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതാണ് ലുലുവിന്റെ ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാം. ആഘോഷ ഭാഗമായി ഖത്തറിലെ ലുലു സ്റ്റോറുകളിൽ ഹാപ്പിനസ് അംഗങ്ങൾക്കായി പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. പത്തുലക്ഷം ഹാപ്പിനെസ് അംഗങ്ങളിലെത്തുക എന്നത് സുപ്രധാന ചുവടുവെപ്പാണെന്നും ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും എല്ലാ ദിവസവും ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും ഗുണനിലവാരവും സൗകര്യങ്ങളും നൽകാനുള്ള ലുലുവിന്റെ പ്രതിബദ്ധത എടുത്തുകാണിക്കുന്നുവെന്നും എം.എ. യൂസുഫലി പറഞ്ഞു.
ചടങ്ങിനിടെ ഖത്തറിലെ ലുലുവിന്റെ വിപുലീകരണ പദ്ധതികളും എം.എ. യൂസുഫലി പ്രഖ്യാപിച്ചു. ബരാഹ ടൗൺ, അൽ വാബ്, െഖത്തൈഫാൻ ഐലൻഡ് എന്നിവിടങ്ങളിൽ മൂന്ന് പുതിയ പദ്ധതികൾ ആരംഭിക്കും. 500 ദശലക്ഷം റിയാൽ മൂല്യമുള്ള മറ്റൊരു ബൃഹത് പദ്ധതിയും അണിയറയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

