സുരക്ഷിത ഷോപ്പിങ് ഉറപ്പുനൽകി ലുലു
text_fieldsദോഹ: രാജ്യത്ത് കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ സുരക്ഷിതമായ ഷോപ്പിങ് ഉറപ്പുനൽകി ലുലു ഹൈപർ മാർക്കറ്റുകൾ. പുതിയസാഹചര്യത്തിൽ എല്ലാ ഔട്ട്ലെറ്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ പുനഃസ്ഥാപിച്ചു. സര്‍ക്കാര്‍ നിർദേശത്തെ തുടര്‍ന്നാണിത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് പ്രധാനം. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഷോപ്പിങ് അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് മെച്ചപ്പെട്ട ശുചീകരണ മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്നും എല്ലാവിധത്തിലും ജാഗ്രത പാലിക്കുന്നുണ്ടെന്നും മാനേജ്മെൻറ് അറിയിച്ചു.
ഉപഭോക്താക്കളിലും ജീവനക്കാരിലും പൊതുജനങ്ങളിലും കൈ ശുചിത്വത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 'നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിൽ' എന്ന കാമ്പയിൻ ലുലു ഗ്രൂപ് സംഘടിപ്പിച്ചിരുന്നു. ഔട്ട്ലെറ്റുകളിൽ സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടുള്ള ചിഹ്നങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
പച്ചക്കറികള്‍, പഴങ്ങള്‍, റോസ്റ്ററി, ചീസ്, മാംസം, ബേക്കറി എന്നിവ നേരത്തേ പാക്ക് ചെയ്ത് വിതരണം ചെയ്യുക, തിരക്ക് ഒഴിവാക്കാന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ അവശ്യവസ്തുക്കളുടെ പ്രദര്‍ശനം, ചെക്കൗട്ടുകളില്‍ പണരഹിത ബില്ലടക്കല്‍, പ്രായമായവര്‍ക്ക് പ്രത്യേക ചെക്കൗട്ടുകള്‍, ഓണ്‍ലൈന്‍ ഡെലിവറി, മെച്ചപ്പെട്ട ഇ- കോമേഴ്സ് സേവനങ്ങള്‍, എക്സ്പ്രസ് ഡെലിവറി ഓപ്ഷന്, പിക്-അപ് സേവനത്തിന് ക്ലിക്ക് ചെയ്യുക ശേഖരിക്കുക ഓപ്ഷന്, മറ്റ് ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്.
'സുരക്ഷയോടെ ഷോപ്പ് ചെയ്യൂ, ആരോഗ്യത്തോടെയിരിക്കൂ' എന്ന പേരിലും ഇടക്കാലത്ത് കാമ്പയിന് നടത്തിയിരുന്നു. ഉപഭോക്താക്കളുടെ ഒഴുക്ക് നിരീക്ഷിക്കുന്നതിനും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്റ്റോറുകളുടെ ഓരോ ഇടനാഴിയിലും ജീവനക്കാരെ നിയമിച്ചിരുന്നു. കടയില്‍ പ്രവേശിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ശുചിത്വമുള്ള അണുനശീകരണം നടത്തിയ കൊട്ടകളും ട്രോളികളുമാണ് നൽകുന്നത്.
കുട്ടികളെയും പ്രായമായവരെയും അവരുടെ സുരക്ഷ കണക്കിലെടുത്ത് ഷോപ്പിങിന് കൊണ്ടുവരരുതെന്ന് നിർദേശം നൽകുന്നുണ്ട്. ഷോപ്പിങ് വേഗത്തില്‍ നടത്താനും പെട്ടെന്നുതന്നെ പുറത്തു പോകാനുമാണ് നിർദേശം. ട്രോളി ഹാന്‍ഡിലുകള്‍, കൊട്ടകള്‍, ലിഫ്റ്റുകളുടെയും ചലിക്കുന്ന ഗോവണികളുടെയും കൈപിടികൾ, ശൗചാലയങ്ങൾ, പൊതുവായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്കാനിങ് നടത്തുന്നുണ്ട്. കാഷ്യര്മാരുടെയും ഉപഭോക്താക്കളുടെയും സംരക്ഷണത്തിന് ചെക്കൗട്ടുകളില്‍ സുതാര്യമായ സംരക്ഷണ കവചങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

