Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലുലു ഗ്രൂപ്പി​െൻറ...

ലുലു ഗ്രൂപ്പി​െൻറ 16ാമത്​ ഹൈപ്പർമാർക്കറ്റ്​ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ലുലു ഗ്രൂപ്പി​െൻറ 16ാമത്​ ഹൈപ്പർമാർക്കറ്റ്​ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ലു​ലു ഗ്രൂ​പ്പി​െൻറ ഖ​ത്ത​റി​ലെ 16ാമ​ത്തെ ഹെ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ അ​സീ​സി​യ​യി​ലെ സ​ൽ​വ​റോ​ഡി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി, ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​എം.​എ യൂ​സഫലി എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ ലു​ലു ഗ്രൂ​പ്പിെൻറ ഖ​ത്ത​റി​ലെ 16ാമ​ത്തെ കേ​ന്ദ്രം അ​ൽ അ​സീ​സി​യ​യി​ലെ സ​ൽ​വാ റോ​ഡി​ൽ ബു​ധ​നാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ര​ണ്ടു നി​ല​ക​ളി​ലാ​യി ഒ​രു​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​ശാ​ല​ത​യോ​ടെ​യാ​ണ്​ ഖ​ത്ത​റി​ൽ ലു​ലു​വി​െൻറ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ശൈ​ഖ്​ ഹ​സ​ൻ ബി​ൻ ഖാ​ലി​ദ്​ ആ​ൽ​ഥാ​നി, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ ആ​ൽ​ഥാ​നി, ജാ​ബി​ർ അ​ഹ​മ്മ​ദ്​ അ​ൽ സു​ലൈ​തി, മു​ഹ​മ്മ​ദ്​ താ​ലി​ബ്​ അ​ൽ ഖൗ​രി, ദോ​ഹ ബാ​ങ്ക്​ സി.​ഇ.​ഒ ഡോ.​ആ​ർ. സീ​താ​രാ​മ​ൻ, അ​ബ്​​ദു​ല്ല അ​ബ്​​ദു​ൽ റ​സാ​ഖ്, ദോ​ഹ ബാ​ങ്ക്​ ചീ​ഫ്​ ഓ​ൾ​സെ​യി​ൽ ബാ​ങ്കി​ങ്​ ഓ​ഫി​സ​ർ അ​ലാ അ​സ്​​മി അ​ബൂ​മു​ഗി​ൽ, ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ കോ​ർ​പ​റേ​റ്റ്​ സീ​നി​യ​ർ റി​ലേ​ഷ​ൻ​ഷി​പ്പ്​ മാ​നേ​ജ​ർ പ്ര​ശാ​ന്ത്​ ജ​ലാ​ൻ, ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ.​എം.​എ യു​സഫലി, എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ അ​ഷ്​​റ​ഫ്​ അ​ലി എം.​എ, ലു​ലു ഗ്രൂ​പ്​​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​നം. ലു​ലു ഗ്രൂ​പ്പി​െൻറ ഖ​ത്ത​റി​ലെ 16ാമ​ത്തെ​യും, ലോ​ക​ത്തെ 220ാമ​ത്തെ​യും ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നാ​ണ്​​ സ​ൽ​വ റോ​ഡി​ൽ തു​ട​ക്ക​മാ​യ​ത്. ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഉ​പ​ഭോ​ക്​​തൃ സേ​വ​ന​ങ്ങ​ൾ, വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്, അ​ത്യാ​ധു​നി​ക​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം എ​ന്നി​വ​യോ​ടെ​യാ​ണ്​ ലു​ലു ഗ്രൂ​പ്പി​െൻറ പു​തു കേ​ന്ദ്രം തു​റ​ന്ന​ത്.

'ഖ​ത്ത​റി​ൽ ഏ​റ്റ​വും പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ആ​രം​ഭി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷം. ഏ​റ്റ​വും നൂ​ത​ന​വും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള​തു​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വ​മാ​വും സ​ൽ​വ റോ​ഡി​ലെ ലു​ലു ന​ൽ​കു​ന്ന​ത്. ന​ല്ല ഷോ​പ്പി​ങ്​ സ​മീ​പ പ്ര​ദേ​ശ​ത്ത്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ഖ​ത്ത​റി​ലെ 16ാമ​ത്തെ ഷോ​റൂ​മി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്​' -ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​എം.​എ. യൂ​സഫലി പ​റ​ഞ്ഞു. അ​തി​വേ​ഗ​ത്തി​ൽ രാ​ജ്യ​ത്ത്​ 16 ഹൈ​പ്പ​ർ​മാ​ർ​​ക്ക​റ്റ്​ എ​ന്ന നേ​ട്ട​ത്തി​െ​ല​ത്തി​യ ലു​ലു, ഖ​ത്ത​റി​െൻറ വി​ക​സ​ന​ത്തി​ൽ അ​വി​ഭാ​ജ്യ​മാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​ണ്. ഖ​ത്ത​ർ ഭ​ര​ണ​കൂ​ട​ത്തി​ൻെ​റ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യാ​ണ്​ ഇ​വി​ടെ​യെ​ത്തി​യ​ത്​ -ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ പ​റ​ഞ്ഞു. ഒ​രു​വ​ർ​ഷം കൊ​ണ്ട്​ ഖ​ത്ത​റി​ൽ എ​ട്ട്​ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കു​ക​യാ​ണ്​ ലു​ലു ഗ്രൂ​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaHypermarketLulu Group
News Summary - Lulu Group's 16th Hypermarket opens
Next Story