Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഇന്ത്യ ഉത്സവ്​'...

'ഇന്ത്യ ഉത്സവ്​' ഫെസ്​റ്റുമായി ലുലു ഗ്രൂപ്​

text_fields
bookmark_border
ഇന്ത്യ ഉത്സവ്​ ഫെസ്​റ്റുമായി ലുലു ഗ്രൂപ്​
cancel
camera_alt

ലുലു ഗ്രൂപ്​ ഇൻറർ നാഷനലിൻെറ ‘ഇന്ത്യ ഉത്സവ്​’ ഫെസ്​റ്റ്​ അൽ ഖറാഫ ലുലു ഹൈപർമാർക്കറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഉദ്​ഘാടനം ചെയ്യുന്നു

ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യവാർഷിക ദിനാഘോഷത്തിൽ 'ഇന്ത്യ ഉത്സവ്​' ഫെസ്​റ്റുമായി ലുലു ഹൈപർമാർക്കറ്റ്​. ഞായറാഴ്​ച ഖത്തറിലെ അൽ ഖറാഫ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഉദ്​ഘാടനം ചെയ്​തു.

ലുലു ​ഗ്രൂപ്​ ഇൻറർനാഷനൽ ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ്​, വിവിധ മന്ത്രാലയം പ്രതിനിധികൾ, ഖത്തർ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡൻസ്​ട്രി ഭാരവാഹികൾ, ബാങ്ക്​ പ്രതിനിധികൾ ഉൾപ്പെടെ വിശിഷ്​ടാതിഥികൾ ചടങ്ങിൽ പ​ങ്കെടുത്തു.75ാം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ച്​ ആരംഭിച്ച 'ഇന്ത്യ ഉത്സവ്​'

ഇന്ത്യയും ഖത്തറും തമ്മിലെ ദീർഘനാളത്തെ സൗഹൃദ പങ്കാളിത്തതിൻെറ ആഘോഷമായി അടയാളപ്പെടുത്ത​ുമെന്ന്​ ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ അംബാസഡർ പറഞ്ഞു. ഇന്ത്യ-ഖത്തർ സൗഹൃദത്തിലെ പതാകവാഹകരാണ്​ ലുലു ഗ്രൂപ്​ എന്ന്​ വിശേഷിപ്പിച്ച അംബാസഡർ, ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫിനെ ഇന്ത്യയുടെ ബ്രാൻഡ്​ അംബാസഡറെന്നും വിശേഷിപ്പിച്ചു.

ലുലു ഹൈപർ മാർക്കറ്റിൽ ആരംഭിച്ച 'ഇന്ത്യ ഉത്സവ്​' ഫെസ്​റ്റിൽ നിന്ന്

ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ ലുലു ഹൈപർമാർക്കറ്റുകളിൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്​ ദിനം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള ദിനങ്ങളോടനുബന്ധിച്ച്​ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടരുന്ന ഫെസ്​റ്റിവലാണ്​ 'ഇന്ത്യ ഉത്സവ്​'. സ്വാതന്ത്ര്യത്തിൻെറ ​75ാം വാർഷികത്തിലെ ഈ ആഘോഷം ഏറെ വിശേഷപ്പെട്ടതാണെന്ന്​​ ഡോ. അൽതാഫ്​ പറഞ്ഞു.

പ്രാദേശിക ഉൽപന്നങ്ങൾ, പരമ്പരാഗത ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, പാചക വൈവിധ്യങ്ങൾ, കൈത്തറി ഉൽപന്നങ്ങൾ തുടങ്ങിയവ ലോകമെങ്ങും പരിചയപ്പെടുത്താനുള്ള അവസരമാണിതെന്നും, വർഷത്തിൽ രണ്ടുതവണ എന്നോണം കഴിഞ്ഞ കുറെ വർഷങ്ങളായി ലുലു ഗ്രൂപ്​ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്​ച നീളുള്ള 'ഇന്ത്യ ഉത്സവ്​' ഫെസ്​റ്റിൽ ഇന്ത്യൻ ഭക്ഷണം, പാചക രീതികൾ, പഴം-പച്ചക്കറികൾ, പലവ്യഞ്​ജനങ്ങൾ, സാരികൾ, മറ്റു വസ്​ത്രങ്ങൾ എന്നിവ മികച്ച ഓഫറുകളിൽ ലഭ്യമാവും. അയ്യായിരത്തോളം ഉൽപന്നങ്ങളാണ്​ വിവിധ വിഭാഗങ്ങളിലായി ഇറക്കുമതി ചെയ്യുന്നത്​.

'ഇന്ത്യ ഉത്സവിൻെറ' ഭാഗമായി ഇന്ത്യൻ സിൽക്​, പരമ്പരാഗത വസ്​ത്രങ്ങൾ എന്നിവയുടെ വിൽപന അംബാസഡറുടെ ഭാര്യ ഡോ. അൽപ്​ന മിത്തൽ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaLulu GroupIndia Utsav
News Summary - Lulu Group with 'India Utsav' Fest
Next Story