ആസ്ട്രേലിയൻ വിപണന മേളയുമായി ലുലു ഗ്രൂപ്
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച എക്സ്േപ്ലാർ ആസ്ട്രേലിയ ഫെസ്റ്റിവൽ ഖത്തറിലെ ആസ്ട്രേലിയൻ അംബാസഡർ ഷെയ്ൻ ഫ്ലാനഗൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ആസ്ട്രേലിയൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘എക്സ്പ്ലോർ ആസ്ട്രേലിയ’ ഫെസ്റ്റിന് തുടക്കം. ഖത്തറിലെ ആസ്ട്രേലിയൻ എംബസിയുടെ വ്യാപാര വിഭാഗമായ ‘ആസ്ട്രേഡു’മായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം പേൾ ഖത്തർ ലുലു ഹൈപർമാർക്കറ്റിൽ അംബാസഡർ ഷെയ്ൻ ഫ്ലാനഗനും ഭാര്യയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ലെറ്റുകളിലുമായി ഫെബ്രുവരി 12 വരെ തുടരും. ആസ്ട്രേലിയൻ ഉദ്യോഗസ്ഥർ, എംബസി പ്രതിനിധികൾ, ലുലു ഗ്രൂപ് ഇന്റർനാഷനൽ റീജനൽ ഡയറക്ടർ എം.ഒ ഷൈജാൻ, റീജനൽ മാനേജർ ഷാനവാസ് പടിയത്ത് തുടങ്ങിയവർ പങ്കെടുത്തു.
ആസ്ട്രേലിയൻ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച അംബാസഡർ ഷെയ്ൻ ഫ്ലാനഗൻ, ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ആസ്ട്രേലിയയുടെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ലുലു ഹൈപർമാർക്കറ്റ് ആതിഥ്യമൊരുക്കുന്ന ഫെസ്റ്റ് എന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ ഭക്ഷ്യ സുരക്ഷയിൽ ആസ്ട്രേലിയ നിർണായക പങ്കുവഹിക്കുന്നു.
എക്സ്പ്ലോർ ആസ്ട്രേലിയ ഫെസ്റ്റിൽ നിന്ന്
വിവിധ ഉൽപന്നങ്ങളായി ഖത്തറിലെ ഓരോ അടുക്കളയിലും, തീൻ മേശയിലും, റെഫ്രിജറേറ്ററിലുമായി ആസ്ട്രേലിയൻ സാന്നിധ്യമുണ്ട്. പ്രശസ്തമായ ആസ്ട്രേലിയൻ ആട്, മനുക തേൻ, പഴം, പച്ചക്കറികൾ തുടങ്ങിയവയുമായും വിപണിയിൽ സജീവ സാന്നിധ്യമാണ്. ഗുണനിലവാരം, സുരക്ഷ, മികച്ച മൂല്യം എന്നിവയിലധിഷ്ഠിതമാണ് ഓരോ ഉൽപന്നവും. ഹലാൽ സർട്ടിഫിക്കേഷനിലും സൂക്ഷ്മത പാലിക്കുന്നു -അംബാസഡർ പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ ഐ.പി.ഒയെ അഭിനന്ദിച്ച അദ്ദേഹം, ഈ നീക്കം ഖത്തറിലും ഗൾഫ് മേഖലയിലും പുറത്തുമായി റിട്ടെയിൽ മേഖലയിൽ വലിയ സാന്നിധ്യമായി ലുലുവിനെ മാറ്റുമെന്നും വ്യക്തമാക്കി.
യൂറോപ്പ്, മിഡിൽഈസ്റ്റ്, തുർക്കി ചുമതലയുള്ള വിക്ടോറിയ കമീഷണർ ഗുണൽ സെർബെസ്റ്റ്, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ ടോഡ് മില്ലർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ നാലുവർഷമായി തദ്ദേശീയ വിപണിയിൽ ആസ്ട്രേലിയൻ ഉൽപന്നങ്ങൾ വലിയ സ്വീകാര്യത ലഭിക്കുന്നതായി ലുലു ഗ്രൂപ് ഇന്റർനാഷനൽ റീജനൽ ഡയറക്ടർ എം.ഒ ഷൈജാൻ പറഞ്ഞു.
നിലവിൽ എല്ലാ തരത്തിലുള്ള ആസ്ട്രേലിയൻ ഉൽപന്നങ്ങളും ലുലു വിപണിയിലെത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്രഷ് മീറ്റ്, ഓർഗാനിക് ഫുഡ്, സോസ്, കേക്ക് മിക്സ്, തേൻ, ഗ്രോസറി, ഫ്രഷ് ഫ്രൂട്ട് ഉൾപ്പെടെ വിപുലമായ നിരയാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

